നല്ല ഭീകരന്‍, മോശം ഭീകരന്‍ എന്ന വേര്‍തിരിവ് ഭീകരവാദത്തേക്കാള്‍ അപകടകരം:  പ്രധാനമന്ത്രി നരേന്ദ്രമോദി

 ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭീകരന്‍, മോശം ഭീകരന്‍ എന്ന വേര്‍തിരിവ് അതിനേക്കാള്‍ അപകടകരമാണ്
നല്ല ഭീകരന്‍, മോശം ഭീകരന്‍ എന്ന വേര്‍തിരിവ് ഭീകരവാദത്തേക്കാള്‍ അപകടകരം:  പ്രധാനമന്ത്രി നരേന്ദ്രമോദി

ദാവോസ്:  ഭീകരവാദമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭീകരന്‍, മോശം ഭീകരന്‍ എന്ന വേര്‍തിരിവ് അതിനേക്കാള്‍ അപകടകരമാണ്. എല്ലാ രാജ്യങ്ങളും ഇതിന്റെ കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ദാവോസില്‍ ലോക സാമ്പത്തികഫോറത്തെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. 

ഭീകരവാദത്തിനൊടൊപ്പം കാലാവസ്ഥ വൃതിയാനം, സൈബര്‍ സുരക്ഷ തുടങ്ങിയവയും ലോകം നേരിടുന്ന  ഭീഷണികളാണ്. മാനവവരാശിയുടെ നിലനില്‍പ്പ് തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പ്രകൃതിയുമായി ഒത്തിണങ്ങി പോകുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും മോദി ഓര്‍മ്മിപ്പിച്ചു.

20വര്‍ഷത്തിനിടെ ഇന്ത്യയുടെ ജിഡിപി ആറിരട്ടിയായി വര്‍ധിച്ചു. ആഗോള സാമ്പത്തികവളര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതില്‍ ഡിജിറ്റല്‍ ലോകത്തിന്റെ സംഭാവന നിസ്തുലമാണ്. ഇതില്‍ സമൂഹമാധ്യമങ്ങളുടെ പങ്ക് എടുത്തുപറയേണ്ടതാണ്. 1997 ല്‍ ഹാരിപോട്ടര്‍, ബിന്‍ ലാദന്‍ എന്നിവരെ കുറിച്ച് ലോകത്തെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അറിവുണ്ടായിരുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളുടെ കടന്നുവരവോടെ വിവരശേഖരണത്തില്‍ കാര്യമായ മാറ്റമാണ് പ്രകടമായതെന്നും മോദി പറഞ്ഞു.

അഭിപ്രായസമന്വയത്തിന്റെ അഭാവം ഇന്ന് ലോകം നേരിടുന്ന ഒരു പോരായ്മയാണ്. ആഗോളതലത്തില്‍ സമഗ്ര വളര്‍ച്ച സാധ്യമാകാന്‍ കൂട്ടായ പ്രയത്‌നം അനിവാര്യമാണെന്നും മോദി ഓര്‍മ്മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com