ലോകത്തെ 80 ശതമാനം ജനങ്ങളും വോട്ടുചെയ്തത് ബിജെപിക്ക്; മോദിയെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍

ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചക്കോടിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ നാക്കുപിഴവ് സംഭവിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സാമൂഹ്യ മാധ്യമങ്ങള്‍
ലോകത്തെ 80 ശതമാനം ജനങ്ങളും വോട്ടുചെയ്തത് ബിജെപിക്ക്; മോദിയെ ട്രോളി സാമൂഹ്യമാധ്യമങ്ങള്‍

ദാവോസ്: ലോക സാമ്പത്തിക ഫോറത്തിന്റെ ഉച്ചക്കോടിയെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നതിനിടെ നാക്കുപിഴവ് സംഭവിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി സാമൂഹ്യ മാധ്യമങ്ങള്‍. 600 കോടി വോട്ടര്‍മാരുടെ വോട്ടുനേടിയാണ് തങ്ങള്‍ ജയിച്ചതെന്ന മോദിയുടെ അവകാശവാദം സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ സൃഷ്ടിച്ചു. ദി ഗ്രേറ്റ് ഡിക്ടേറ്റര്‍ എന്ന ട്വിറ്റര്‍ പേജാണ് മോദിയുടെ ഈ തെറ്റ് വെളിപ്പെടുത്തിയത്. 

ലോകത്ത് 700 കോടി ജനങ്ങള്‍ മാത്രമുളളപ്പോള്‍ 2014ല്‍ 600 കോടി ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ടുചെയ്ത് ബിജെപിയെ അധികാരത്തിലേറ്റിയെന്നാണ് മോദി പറയുന്നത്. വസുധൈവ കുടുംബകം എന്ന പദപ്രയോഗം മോദി അന്വര്‍ത്ഥമാക്കിയിരിക്കുന്നു എന്ന് ദി ഗ്രേറ്റ് ഡിക്ടേറ്റര്‍ പരിഹാസരൂപേണെ 
ട്വിറ്ററില്‍ കുറിച്ചു. 

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് രാജ്യത്ത് 81 കോടി വോട്ടര്‍മാരാണുളളത്. അങ്ങനെയിരിക്കേയാണ് ഇത്ര ഭീമമായ കണക്ക്  പ്രസംഗത്തില്‍ മോദി തെറ്റായി നിരത്തിയത്. മോദിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും സമാനമായ തെറ്റ് സംഭവിച്ചു.മോദി പറഞ്ഞത് അതേപടി നല്‍കുകയായിരുന്നു. തെറ്റ് ബോധ്യമായതിനെ തുടര്‍ന്ന് ട്വിറ്റ് ഉടന്‍ തന്നെ പിന്‍വലിച്ചുവെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാന്‍ സാധിച്ചില്ല. നീക്കം ചെയ്ത ട്വിറ്റ് മണിക്കൂറുകള്‍ക്കുളളില്‍ 147 തവണയാണ് റീട്വിറ്റ് ചെയ്തത്.

ലോകത്തെ 80 ശതമാനം ജനങ്ങളും ബിജെപിക്ക് വോട്ടുചെയ്തുവെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ ഒരു കമന്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com