ബംഗാളിലെ സാധാരണ ജനങ്ങളുടെ വികാരം കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് മനസ്സിലാകില്ല : അബ്ദുള്‍ മന്നന്‍

ത്രിപുരയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും. സിപിഎമ്മിന് ഒരു പിന്തുണയും നല്‍കാന്‍ കോണ്‍ഗ്രസില്ലെന്നും അബ്ദുള്‍ മന്നന്‍
ബംഗാളിലെ സാധാരണ ജനങ്ങളുടെ വികാരം കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് മനസ്സിലാകില്ല : അബ്ദുള്‍ മന്നന്‍

കൊല്‍ക്കത്ത : കോണ്‍ഗ്രസുമായി യാതൊരു ബന്ധവും പാടില്ലെന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗ തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് അബ്ദുള്‍ മന്നന്‍. പശ്ചിമബംഗാളിലെ സാധാരണ ജനങ്ങളുടെ വികാരം കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് മനസ്സിലാകില്ല. സിപിഎം തീരുമാനം ബംഗാളിലെ ജനങ്ങളെ നിരാശപ്പെടുത്തുന്നതാണ്. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബന്ധം സ്ഥാപിച്ചിരുന്നെങ്കില്‍ ഗുണം ചെയ്യുമായിരുന്നു.

വര്‍ഗീയപാര്‍ട്ടികളെ നേരിടാന്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടില്ലെന്ന സിപിഎം തീരുമാനത്തെയും കോണ്‍ഗ്രസ് നേതാവായ അബ്ദുള്‍ മന്നന്‍ ചോദ്യം ചെയ്തു. കോണ്‍ഗ്രസിനെ ഒഴിവാക്കി മതേതരകക്ഷികളുടെ സഖ്യം യാഥാര്‍ത്ഥ്യമാക്കാമെന്ന സിപിഎമ്മിന്റെ മോഹം വെറും വ്യാമോഹമാണ്. കോണ്‍ഗ്രസ് ഇതുവരെ ഒരു വര്‍ഗീയകക്ഷിയുമായും കൂട്ടുകൂടിയിട്ടില്ല. മുമ്പ് ജനസംഘവുമായി കൂട്ടുകൂടിയ ചരിത്രം സിപിഎമ്മിനുണ്ടെന്നും അബ്ദുള്‍ മന്നന്‍ അഭിപ്രായപ്പെട്ടു. 

ത്രിപുരയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കും. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ഒരു പിന്തുണയും നല്‍കാന്‍ കോണ്‍ഗ്രസില്ലെന്നും അബ്ദുള്‍ മന്നന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com