"ആ മോഹവുമായി ഇങ്ങോട്ടുവരേണ്ട" ; പാര്‍ക്കിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അധികൃതര്‍

മരുതുമലിയ റോഡിലെ കാര്‍ഷിക സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്‌ 
"ആ മോഹവുമായി ഇങ്ങോട്ടുവരേണ്ട" ; പാര്‍ക്കിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അധികൃതര്‍

കോയമ്പത്തൂര്‍ : ആരുമറിയാതെ സൈ്വര്യമായിരുന്ന് പ്രണയിക്കാമെന്ന മോഹവുമായി ആരും കോയമ്പത്തൂരിലെ ഈ പാര്‍ക്കിലേക്ക് വരേണ്ട. ഇവിടെ പ്രവേശിക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് അധികൃതര്‍. 'പ്രശ്‌നക്കാരെ ഒഴിവാക്കുക' ലക്ഷ്യമിട്ടാണ് ഈ നീക്കം. 

മരുതുമലിയ റോഡിലെ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പ്രവേശനമാണ് അധികൃതര്‍ കര്‍ശന ഉപാധികളോടെ നിയന്ത്രിച്ചത്. പാര്‍ക്കിലെ വിനോദം അതിരുവിടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള നിബന്ധനകള്‍ ശക്തമാക്കിയത്. വിവാഹിതര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ എന്ന ബോര്‍ഡ് പാര്‍ക്കില്‍ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

പാര്‍ക്കില്‍ പ്രവേശിക്കുന്നതിന് ഗേറ്റില്‍ വ്യക്തിപരമായ വിവരങ്ങള്‍, മേല്‍വിലാസം, ഫോണ്‍നമ്പര്‍ തുടങ്ങിയവ നല്‍കണം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കമിതാക്കള്‍ തുടങ്ങിയവര്‍ക്ക് പാര്‍ക്കിലേക്ക് പ്രവേശനമില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. 

മുമ്പ് പാര്‍ക്കിലെ പല ഒഴിഞ്ഞ സ്ഥലങ്ങളും കമിതാക്കള്‍ വിനോദങ്ങള്‍ക്കായി വിനിയോഗിക്കുന്നു എന്നു കണ്ടെത്തിതിനെ തുടര്‍ന്നാണ്, പാര്‍ക്കിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ സൂചിപ്പിച്ചു. നേരത്തെ ഉണ്ടായ ഒരു വിഷയം പൊലീസ് കേസിലാണ് അവസാനിച്ചതെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com