എട്ടുമാസം പ്രായമുള്ള കുട്ടിയെ ബന്ധു പീഡിപ്പിച്ചു ; കുട്ടിയുടെ നില ഗുരുതരം

വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷകുര്‍ ബസ്തിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം
എട്ടുമാസം പ്രായമുള്ള കുട്ടിയെ ബന്ധു പീഡിപ്പിച്ചു ; കുട്ടിയുടെ നില ഗുരുതരം


ന്യൂഡല്‍ഹി : എട്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബന്ധു പീഡിപ്പിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷകുര്‍ ബസ്തിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പീഡനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയുടെ നില ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു. 

കൂലിപ്പണിക്കാരാണ് കുട്ടിയുടെ മാതാപിതാക്കള്‍. ബന്ധുവായ സ്ത്രീക്കൊപ്പം കുട്ടിയെ ആക്കിയാണ് ഇവര്‍ ജോലിക്ക് പോയിരുന്നത്. ഞായറാഴ്ച കുട്ടിയുടെ അമ്മ ജോലിക്ക് പോയി കുറച്ചുകഴിഞ്ഞ് പ്രതിയായ ഇരുപത്തിയെട്ടുകാരന്‍ സ്ഥലത്തെത്തുകയും കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന എടുത്തുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിനിടെ കുട്ടി അബോധാവസ്ഥയിലായതോടെ പ്രതി പേടിച്ചു സ്ഥലം വിട്ടു. ജോലി കഴിഞ്ഞെത്തിയ അമ്മയാണ് രക്തം വാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. ആശുപ്രതി അധികൃതരാണ് കുട്ടി പീഡനത്തിനിരയായ വിവരം പൊലീസില്‍ അറിയിച്ചത്. 

പൊലീസ് ബന്ധുവായ പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്‌സോ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com