അഞ്ച് വയസുകാരന്‍ മകനെ തൂക്കിയിട്ട് തല്ലി, മകളെ തൊഴിച്ചു;  പാന്റില്‍ മൂത്രമൊഴിച്ചതിന് അച്ഛന്‍ കുഞ്ഞുങ്ങളെ തല്ലിച്ചതച്ചു

കുട്ടികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ ഇയാളുടെ സഹോദരനാണ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്
അഞ്ച് വയസുകാരന്‍ മകനെ തൂക്കിയിട്ട് തല്ലി, മകളെ തൊഴിച്ചു;  പാന്റില്‍ മൂത്രമൊഴിച്ചതിന് അച്ഛന്‍ കുഞ്ഞുങ്ങളെ തല്ലിച്ചതച്ചു

പാന്റില്‍ മൂത്രം ഒഴിച്ചതിന് മക്കളെ ക്രൂരമായി തല്ലിച്ചതച്ച അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസുകാരനെ വള്ളിയില്‍ കെട്ടിയിട്ടും മൂന്നു വയസുകാരിയെ നിലത്തിട്ടും തല്ലിച്ചതച്ചതിനാണ് രാജസ്ഥാന്‍ സ്വദേശിയായ ചെയിന്‍ സിങ്ങിനെ അറസ്റ്റ് ചെയ്തത്. കുട്ടികളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ വീഡിയോ ഇയാളുടെ സഹോദരനാണ് ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തത്. 

അവരുടെ പാന്റ് ചീത്തയാക്കിയതിനുള്ള ശിക്ഷയായിട്ടാണ് കുട്ടികളെ തല്ലിയതെന്നാണ് ചെയിന്‍ സിങ് പൊലീസിനോട് പറഞ്ഞത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലെ കുഞ്ഞുങ്ങളുടെ കരച്ചില്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. സീലിങ്ങില്‍ തൂക്കിയിട്ടിരിക്കുന്ന കയറില്‍ മകന്റെ കൈ കെട്ടിയിട്ട് അവന്റെ പാന്റ് അഴിച്ചാണ് തല്ലുന്നത്. മൂന്ന് വയസുകാരിയായ മകള്‍ പേടിച്ച് മുഖം പൊത്തിയാണ് ഇരിക്കുന്നത്. എന്നാല്‍ ഇയാള്‍ കുഞ്ഞിനെ നിലത്തിട്ട് ചവിട്ടുന്നതും വടികൊണ്ട് തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം. 

കുട്ടികളെ സഹായിക്കാതെ വീഡിയോ എടുത്തതിന് ചെയിന്‍ സിങ്ങിന്റെ സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ കുട്ടികളുടെ അമ്മയും സഹോദരങ്ങളും അവിടെയുണ്ടായിരുന്നു. എന്നാല്‍ പേടിച്ച് ആരും പ്രതികരിച്ചില്ല. ഇയാള്‍ സ്ഥിരമായി കുട്ടികളെ തല്ലാറുണ്ടെന്നാണ് ചെയിന്‍ സിങ്ങിന്റെ സമീപവാസികള്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ ചില്‍ഡ്രന്‍ വെല്‍ഫെയര്‍ കമ്മിഖ്ഖി കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് പിതാവിനേയും സഹോദരനേയും പൊലീസ് അറസ്റ്റ് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com