ആര്‍എസ്എസ് സ്ത്രീ വിരുദ്ധ സംഘടന; സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നു: രാഹുല്‍ ഗാന്ധി

നിങ്ങള്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണുകയാണെങ്കില്‍ ഇടത്തും വലത്തും സ്ത്രീകളുണ്ടാകും. പക്ഷെ മോഹന്‍ ഭാഗവതിന്റെ ചിത്രത്തില്‍ അദ്ദേഹം എപ്പോഴും പുരുഷന്‍മാരുടെ ഇടയില്‍ നില്‍ക്കുന്നതായാണ് കാണുക
ആര്‍എസ്എസ് സ്ത്രീ വിരുദ്ധ സംഘടന; സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുന്നു: രാഹുല്‍ ഗാന്ധി

ഷില്ലോംഗ്: സ്ത്രീവിരുദ്ധവും സ്ത്രീകളെ ദുര്‍ബലരുമാക്കുന്ന സംഘടനയാണ് ആര്‍എസ്എസെന്ന്  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  അവരുടെ തത്വചിന്ത അതിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ആര്‍എസ്എസ് നേതൃത്വത്തില്‍ വനിതകളെ കാണാന്‍ കഴിയാത്തതെന്നും രാഹുല്‍ പറഞ്ഞു. ഷില്ലോങ്ങില്‍ സെന്റ് എഡ്മണ്ട് കോളജില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഘാലയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 

'നിങ്ങള്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം കാണുകയാണെങ്കില്‍ ഇടത്തും വലത്തും സ്ത്രീകളുണ്ടാകും. പക്ഷെ മോഹന്‍ ഭാഗവതിന്റെ ചിത്രത്തില്‍ അദ്ദേഹം എപ്പോഴും പുരുഷന്‍മാരുടെ ഇടയില്‍ നില്‍ക്കുന്നതായാണ് കാണുക. പുരുഷന്‍മാരില്‍ അധികാരം കേന്ദ്രീകരിക്കണമെന്നാഗ്രഹിക്കുന്നവരാണ് അവര്‍. സമൂഹത്തില്‍ ഭീതി പടര്‍ത്താതെ അവര്‍ക്ക് ഭരണത്തിലെത്താന്‍ സാധിക്കില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും അവരുടെ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പങ്ക് രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

'ഇന്ന് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ഇടമുണ്ട്. അവര്‍ നയതീരുമാനങ്ങളില്‍ സുപ്രധാന പങ്ക് വഹിക്കുന്നു'. എന്നാല്‍ ആര്‍എസ്എസ് ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ആര്‍എസ്എസ് മുഖമായ ബിജെപി മേഘാലയയില്‍ അധികാരത്തിലെത്തുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ സംസ്‌കാരത്തിനും മതവിശ്വാസങ്ങള്‍ക്കും ഭീഷണിയായി മാറുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആര്‍എസ്എസിനെതിരെ നേരത്തെയും  രാഹുല്‍ ഇത്തരം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com