ട്രെയിന് മുന്നില്‍ സെല്‍ഫിയെടുത്ത യുവാവിന് ഗുരുതര പരുക്ക്; സംഭവത്തില്‍ പുതിയ വഴിത്തിരിവ് 

ദിവസങ്ങള്‍ക്ക് ശേഷം വീഡിയോ വ്യാജമായി സ്യഷ്ടിച്ചതാണെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ഒരു  തെലുങ്ക് ചാനല്‍ .
ട്രെയിന് മുന്നില്‍ സെല്‍ഫിയെടുത്ത യുവാവിന് ഗുരുതര പരുക്ക്; സംഭവത്തില്‍ പുതിയ വഴിത്തിരിവ് 

ഹൈദരാബാദ്: അതിവേഗത്തില്‍ പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് ട്രെയിന്‍ തട്ടി ഗുരുതര പരിക്കേല്‍ക്കുന്ന വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വീഡിയോ വ്യാജമായി സ്യഷ്ടിച്ചതാണെന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ് ഒരു  തെലുങ്ക് ചാനല്‍ .


ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നില്‍ നിന്ന് കൊണ്ട് വലതു കൈയ്യില്‍ മൊബൈല്‍ പിടിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന ശിവ എന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനിടയില്‍ കൂടെയുള്ള ആരോ മാറി നില്‍ക്കാന്‍ ഇയാളോട് പറയുന്നുണ്ട്. എന്നാല്‍ ഇതനുസരിക്കാതെ ട്രെയിന് മുന്നില്‍ തന്നെ നിന്നതാണ് അപകടത്തിന് കാരണമായതെന്നായിരുന്നു അപകടശേഷം പുറത്തുവന്ന വാര്‍ത്ത. ഇയാളെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. അപകടത്തില്‍ പെട്ട ഇയാളുടെ അടുത്തേക്ക് ആളുകള്‍ ഓടിവരുന്നതിന്റെ ശബ്ദവും ഇതില്‍ വ്യക്തമാണ്.

എന്നാല്‍ ഇതെല്ലാം ശിവയും കൂട്ടുകാരും ചേര്‍ന്ന് തയ്യാറാക്കിയ ഫേക്ക് വീഡിയോ ആണെന്നാണ് ചാനല്‍ അവകാശപ്പെടുന്നത്. പൂര്‍ണ ആരോഗ്യവാനായ ശിവയും കൂട്ടുകാരും വൈറലായ വീഡിയോയെപ്പറ്റി പറഞ്ഞു രസിക്കുന്ന ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. ജിം പരിശീലകനായി ജോലി ചെയ്തിരുന്ന യുവാവിനെ, വീഡിയോ വൈറലായ ശേഷം, കാണാതായതായും പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com