ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രസിഡന്റും ബിജെപിയിലേക്ക്?

കോണ്‍ഗ്രസ് പാര്‍ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും രാജ്യകുടുംബാംഗവുമായ പ്രദ്യോദ് കിഷോര്‍ ദേവബര്‍മനും ബിജെപിയുടെ തെരഞ്ഞെടുപ്പു ചുമതലയുള്ള ഹിമാന്ത ബിശ്വാസ് ശര്‍മയും തമ്മില്‍ കൂടിക്കാഴ്ച നടത്തി
ത്രിപുരയില്‍ കോണ്‍ഗ്രസ് പ്രസിഡന്റും ബിജെപിയിലേക്ക്?

അഗര്‍ത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കെ കോണ്‍ഗ്രസ് പാര്‍ടി വര്‍ക്കിങ് പ്രസിഡന്റടക്കം ബിജെപിയിലേക്കെന്ന് സൂചന. കോണ്‍ഗ്രസ് പാര്‍ടി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും രാജ്യകുടുംബാംഗവുമായ പ്രദ്യോദ് കിഷോര്‍ ദേവബര്‍മനും ബിജെപിയുടെ തെരഞ്ഞെടുപ്പു ചുമതലയുള്ള ഹിമാന്ത ബിശ്വാസ് ശര്‍മയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സന്ദര്‍ശനത്തില്‍ ബിജെപിയുടെ ചുമതലയുള്ള സുനില്‍ ദേദറും ഒപ്പമുണ്ടായിരുന്നു. 

കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ ബിജെപിയിലെത്തുമെന്ന ബിജെപി നേതാക്കളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ ബിജെപിയിലേക്ക് ചേക്കേറുന്നത്. ത്രിപുരയില്‍ അധികാരമാറ്റത്തിനായി ആരുമായും സഖ്യം ഉണ്ടാക്കുമെന്നും മറ്റുപാര്‍ട്ടി വിട്ടുവരുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റുനല്‍കുമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിജെപി യുടെ തെരഞ്ഞെടുപ്പ് ചുമതലക്കാരനെ  സന്ദര്‍ശിക്കുന്നത്.ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാതിരുന്ന ത്രിപുരയില്‍  കോണ്‍ഗ്രസ് നേതാക്കളെ വിഴുങ്ങിയാണ് ബിജെപി പ്രതിപക്ഷമായത്. 

അതേസമയം സന്ദര്‍ശനത്തില്‍ രാഷടീയമൊന്നുമില്ലെന്നും വെറുതെ ചായകുടിച്ചു സൗഹൃദം പുതുക്കുകയാണുണ്ടായതെന്നുമാണ്   ഇരുകൂട്ടരും പറയുന്നത്. 20 വര്‍ഷമായി ഹിമാന്ത ബിശ്വാസിനെ പരിചയമുണ്ടെന്നും തങ്ങളിരുവരും ദീര്‍ഘകാലം ഒരു പാര്‍ടിയില്‍ പ്രവര്‍ത്തിച്ചിരുന്നവരാണെന്നും ഒരവസരം കിട്ടിയപ്പോള്‍ ഒരുമിച്ച് ചായകുടിച്ചതാണെന്നും ഇതില്‍ രാഷ്ട്രീയം ഒന്നുമില്ലെന്നും പ്രദ്യോദ് കിഷോര്‍  പറയുന്നു. എന്നാല്‍ രാജകുടുംബാംഗമായ  പ്രദ്യോദ് കിഷോറിനെ ഉടനെ രാജ്യസഭയില്‍ പ്രതീക്ഷി്ക്കാമെന്ന് ആസാം ധനമന്ത്രി ശര്‍മ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com