പശുവിനെ കൊന്ന അഖ്‌ലാഖിന് 50 ലക്ഷം നഷ്ടപരിഹാരം; ദേശസ്‌നേഹിയായ ചന്ദന്‍ ഗുപ്തയ്ക്ക് എന്തുകൊണ്ടില്ല: വിഎച്ച്പി 

ചന്ദന്‍ ഗുപ്തയെ ദേശസ്‌നേഹിയെന്ന് വിശേഷിപ്പിച്ച വിഎച്ച്പി യുവാവിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കി
പശുവിനെ കൊന്ന അഖ്‌ലാഖിന് 50 ലക്ഷം നഷ്ടപരിഹാരം; ദേശസ്‌നേഹിയായ ചന്ദന്‍ ഗുപ്തയ്ക്ക് എന്തുകൊണ്ടില്ല: വിഎച്ച്പി 

ലക്‌നൗ: ഉത്തര്‍പ്രദേശ് കാസ്ഗഞ്ച് വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്തയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വിശ്വഹിന്ദുപരിഷത്ത്. 2015ല്‍ ബീഫ് കൈവശം വെച്ചതിന് കൊലക്കത്തിക്ക് ഇരയായ മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിന്  50 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇതിന് സമാനമായ നഷ്ടപരിഹാരം ചന്ദന്‍ ഗുപ്തയുടെ കുടുംബത്തിന് എന്തുകൊണ്ട് നല്‍കുന്നില്ലെന്ന് വിഎച്ച്പി ചോദിക്കുന്നു. 

ചന്ദന്‍ ഗുപ്തയെ ദേശസ്‌നേഹിയെന്ന് വിശേഷിപ്പിച്ച വിഎച്ച്പി യുവാവിനെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആഗ്ര ജില്ലാ ഭരണകൂടത്തിന് നിവേദനം നല്‍കി.കഴിഞ്ഞ ദിവസം സമാനമായ ആവശ്യം ഉന്നയിച്ച് കാസ്ഗഞ്ച് എംഎല്‍എ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിരുന്നു.  ചന്ദന്‍ ഗുപ്തയുടെ സ്മരണ പുതുക്കി സംസ്ഥാനത്തെ 20 ജില്ലകളില്‍ വിഎച്ച്പി തിരങ്ക യാത്ര സംഘടിപ്പിച്ചു.

വെളളിയാഴ്ച റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് നെഞ്ചില്‍ വെടിയേറ്റ് ചന്ദന്‍ ഗുപ്ത മരിച്ചത്. ചന്ദന്‍ ഗുപ്തയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ സലീം ജാവേദിനെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി.  

കൊലപാതകത്തെ തുടര്‍ന്ന്് ഇരുവിഭാഗം ആളുകള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. തിരങ്കയാത്ര എന്ന പേരില്‍ ഒരു വിഭാഗം നടത്തിയ ബൈക്ക് റാലിക്കിടെ ഉയര്‍ന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com