പ്രിയങ്കയ്ക്ക് ആര്‍എസ്എസിലേക്ക് വരാം; രാഹുല്‍ അപമാനിച്ചത് സന്യാസി പാരമ്പര്യത്തെയെന്ന് ആര്‍എസ്എസ്

പ്രിയങ്ക ഗാന്ധിയെ ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ശാഖയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഒപ്പം രാഹുല്‍ ഗാന്ധിക്കും വരാം 
പ്രിയങ്കയ്ക്ക് ആര്‍എസ്എസിലേക്ക് വരാം; രാഹുല്‍ അപമാനിച്ചത് സന്യാസി പാരമ്പര്യത്തെയെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: ആര്‍എസ്എസ് സ്ത്രീ വിരുദ്ധ  സംഘടനയാണെന്ന കോണ്‍?ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് രംഗത്ത്. ആര്‍എസഎസ് ചിന്തകനായ പ്രൊഫ. രാകേഷ് സിന്‍ഹയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 

 രാജ്യത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസ് സ്വാധിനം വര്‍ധിപ്പിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്കും ചൈനയ്ക്കും  ഒരേപോലെയാണ് വേദനിക്കുന്നത്.  ഇത്രയും കാലത്തിനിടയ്ക്ക് എന്താണ് വടക്കുകിഴക്കന്‍ സംസ്ഥനങ്ങള്‍ക്കായി കോണ്‍ഗ്രസ് ചെയിതിട്ടുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെ ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ ശാഖയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. ഒപ്പം രാഹുല്‍ ഗാന്ധിക്കും വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെതിരെ പരാമര്‍ശം നടത്തിയതിലൂടെ രാജ്യത്തെ സന്യാസി പാരമ്പര്യത്തെയാണ് അപമാനിച്ചത്. സന്യാസികള്‍ സ്ത്രീവിരുദ്ധരാണെന്നാണോ രാഹുല്‍ പറയുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറഞ്ഞേ മതിയാകൂവെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വന്തം സഹോദരിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമോ അല്ലെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനമെങ്കിലും നല്‍കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു. 

ഇതിന് പിന്നാലെ മേഘാലയ ബിജെപി ഘടകവും രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രസ്തവന മഹാത്മജിയുടെ പൈതൃകത്തെതന്നെ അപമാനിക്കുന്നതാണെന്നാണ് മേഘാലയ ബിജെപി ട്വീറ്റ് ചെയ്തത്. സ്ത്രീകളുടെ പ്രസക്തി കുറച്ച് ഉന്നത നേതൃത്വങ്ങളില്‍ മാത്രം അവരുടെ പ്രാതിനിത്യം കൊണ്ടുവരുന്നതിനെയാണ് രാഹുല്‍ ഗാന്ധി സ്ത്രീശാക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മേഘാലയിലെ മരുമക്കത്തായ സമ്പ്രദായത്തില്‍ ജീവിക്കുന്ന സമൂഹത്തെ അപമാനിച്ചുവെന്നും ബിജെപി മേഘാലയ ഘടകം ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com