ജിഎസ്ടിയെന്ന് കേള്‍ക്കുന്നത്  ജനങ്ങള്‍ക്ക് അശ്ലീലവാക്കു പോലെ,  നികുതിഭാരം വര്‍ധിച്ചെന്നും പി ചിദംബരം

മോദി സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതിന്റെ ഒരു വര്‍ഷം ആഘോഷിക്കുമ്പോള്‍ സാധാരണക്കാരന്റെ നികുതിഭാരം ഇരട്ടിയിലധികമായെന്ന് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.
ജിഎസ്ടിയെന്ന് കേള്‍ക്കുന്നത്  ജനങ്ങള്‍ക്ക് അശ്ലീലവാക്കു പോലെ,  നികുതിഭാരം വര്‍ധിച്ചെന്നും പി ചിദംബരം

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ ജിഎസ്ടി നടപ്പിലാക്കിയതിന്റെ ഒരു വര്‍ഷം ആഘോഷിക്കുമ്പോള്‍ സാധാരണക്കാരന്റെ നികുതിഭാരം ഇരട്ടിയിലധികമായെന്ന് മുന്‍ ധനകാര്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ജിഎസ്ടി എന്ന് കേള്‍ക്കുന്നതേ ജനങ്ങള്‍ക്ക് അശ്ലീലപദം പോലെയാണ്. മോദി സര്‍ക്കാരിന്റെ പാളിപ്പോയ നയമായിരുന്നു ജിഎസ്ടി നടപ്പിലാക്കലെന്നും ചിദംബരം പറഞ്ഞു. 
രാജ്യത്തെ വ്യാപാരികളുടെയും സാധാരണക്കാരുടെയും നട്ടെല്ല് തകര്‍ക്കുന്ന തീരുമാനമായിരുന്നു ജിഎസ്ടി. നികുതി ശേഖരിക്കുന്നവര്‍ക്ക് മാത്രമാണ് ജിഎസ്ടി ഗുണം ചെയ്തതെന്നും ചിദംബരം വ്യക്തമാക്കി.
അംബേദ്ക്കര്‍ ഇന്റര്‍നാഷ്ണല്‍ സെന്ററില്‍ ജിഎസ്ടി നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ചു. കോ-ഓപറേറ്റീവ് ഫെഡറലിസത്തിന്റെ ഉത്തമ ഉദാഹരമാണിതെന്ന് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.വളര്‍ച്ച, ലളിതം, സുതാര്യം എന്ന മുദ്രാവാക്യമാണ് ജിഎസ്ടിയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ധനകാര്യമന്ത്രാലയം ഉയര്‍ത്തിക്കാട്ടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com