പാലിനും മെഴ്‌സീഡിയസ് ബെന്‍സിനും എങ്ങനെ ഒരേ ജിഎസ്ടി നിരക്ക് ഈടാക്കും ?;കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

.കോണ്‍ഗ്രസ് പറയുന്നത് കേള്‍ക്കാന്‍ പോയാല്‍ ഇപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള 0-5 ശതമാനം വരെയുള്ള നികുതി 18 ശതമാനമായി വര്‍ധിക്കുകയേയുള്ളുവെന്നും പ്രധാനമന്ത്രി
പാലിനും മെഴ്‌സീഡിയസ് ബെന്‍സിനും എങ്ങനെ ഒരേ ജിഎസ്ടി നിരക്ക് ഈടാക്കും ?;കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജിഎസ്ടിയില്‍ ഏകീകൃത നികുതി സംവിധാനം നടപ്പാക്കണമെന്ന കോണ്‍ഗ്രസ് നിര്‍ദ്ദേശത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാലിനും മെഴ്‌സീഡിയസ് ബെന്‍സിനും ഒരേ നികുതി ഈടാക്കണമെന്നാണ്‌
 കോണ്‍ഗ്രസ് പറയുന്നത്.കോണ്‍ഗ്രസ് പറയുന്നത് കേള്‍ക്കാന്‍ പോയാല്‍ ഇപ്പോള്‍ ഭക്ഷ്യവസ്തുക്കള്‍ക്കുള്ള 0-5 ശതമാനം വരെയുള്ള നികുതി 18 ശതമാനമായി വര്‍ധിക്കുകയേയുള്ളുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പരോക്ഷ നികുതിദായകരുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ധനവാണ് ഉണ്ടായതെന്നും ജിഎസ്ടി വന്നതോടെ നികുതിയടയ്ക്കല്‍ സുതാര്യവും ലളിതവുമായെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.സ്വാതന്ത്ര്യത്തിന് ശേഷം 66 ലക്ഷം പരോക്ഷനികുതിദായകര്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ ഒരു വര്‍ഷത്തിനുള്ളില്‍  48ലക്ഷം പുതിയ നികുതിദായകര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മുന്‍സര്‍ക്കാരുകളുടെ പരാജയം താന്‍ വിജയമാക്കി മാറ്റിയെന്നും കോ-ഓപറേറ്റീവ് ഫെഡറലിസത്തിന് മികച്ച ഉദാഹരമാണ് ജിഎസ്ടി നടപ്പിലാക്കിയത് എന്നും സ്വകാര്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com