കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ;  പിഡിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ്.മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ കോണ്‍ഗ്രസ് -പിഡിപി നേതാക്കള്‍ യോഗം ചേര്‍ന്നു
കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ;  പിഡിപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ വസതിയില്‍ കോണ്‍ഗ്രസ് -പിഡിപി നേതാക്കള്‍ യോഗം ചേര്‍ന്നു. മുന്‍ ധനമന്ത്രി പി ചിദംബരം, മുതിര്‍ന്ന നേതാക്കളായ കരണ്‍ സിങ്, ഗുലാം നബി ആസാദ്, ജമ്മു-കശ്മീരിന്റെ ചുമതലയുള്ള കോണ്‍ഗ്രസ്  ജനറല്‍ സെക്രട്ടറി അംബികാ സോണി തുടങ്ങിയവര്‍
യോഗത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന അഭ്യൂഹങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ശ്രമം ഊര്‍ജിതമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗവര്‍ണര്‍ എന്‍ എന്‍ വോറയെ മാറ്റി ആര്‍എസ്എസ് പ്രമുഖനെ കശ്മീര്‍ ഗവര്‍ണറായി നിയമിക്കുമെന്ന പ്രചരണങ്ങളും ശക്തമായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യതകള്‍ ആരാഞ്ഞ് ബിജെപി കശ്മീര്‍ നേതാവ് റാം മാധവ് പീപ്പിള്‍സ് പീപ്പിള്‍സ് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ സജ്ജത്  ഘാനിയുമായും സ്വതന്ത്ര സമാജികനായ എന്‍ജിനീയര്‍  റാഷിദുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 

ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മൂന്നര വര്‍ഷം നീണ്ട പിഡിപി-ബിജെപി മന്ത്രിസഭ കഴിഞ്ഞ മാസം താഴെ വീണിരുന്നു. ഇതേത്തുടര്‍ന്ന് കശ്മീര്‍ ഗവര്‍ണര്‍ ഭരണത്തിന് കീഴിലാണ് ഇപ്പോള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com