​ഗുജറാത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറി; മുതിർന്ന കോൺ​ഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു

മു​തി​ർ​ന്ന നേ​താ​വും കോ​ലി സ​മു​ദാ​യ നേ​താ​വു​മാ​യ കു​ൻ​വ​ർ​ജി ബ​വാ​ലി​യ​യാ​ണു പാ​ർ​ട്ടി അം​ഗ​ത്വ​വും എം​എ​ൽ​എ സ്ഥാ​ന​വും രാ​ജി​വ​ച്ച​ത്
​ഗുജറാത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറി; മുതിർന്ന കോൺ​ഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു

ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ രാ​ജി​വ​ച്ചു. മു​തി​ർ​ന്ന നേ​താ​വും കോ​ലി സ​മു​ദാ​യ നേ​താ​വു​മാ​യ കു​ൻ​വ​ർ​ജി ബ​വാ​ലി​യ​യാ​ണു പാ​ർ​ട്ടി അം​ഗ​ത്വ​വും എം​എ​ൽ​എ സ്ഥാ​ന​വും രാ​ജി​വ​ച്ച​ത്. എംഎൽഎയുടെ രാജി സ്വീകരിച്ചതായി ​ഗുജറാത്ത് നിയമസഭ സ്പീക്കർ അറിയിച്ചു. രാജിക്ക് പിന്നാലെ ബവാലിയ ബിജെപിയിൽ ചേർന്നു. ഇദ്ദേഹത്തിന്റെ പാത പിന്തുടർന്ന് മറ്റു ചില കോൺ​ഗ്രസ് പ്രവർത്തകരും ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.  

രാ​ജ്കോ​ട്ടി​ലെ ജ​സ്ദ​ൻ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു നാ​ലു​വ​ട്ടം നി​യ​മ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള കു​ൻ​വ​ർ​ജി, 2009-ൽ ​രാ​ജ്കോ​ട്ടി​ൽ​നി​ന്നു ലോ​ക്സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിട്ടുണ്ട്. കോ​ണ്‍​ഗ്ര​സി​ൽ ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ദീ​ർ​ഘ​കാ​ല​മാ​യി കു​ൻ​വ​ർ​ജി പാ​ർ​ട്ടി നേ​തൃ​ത്വ​വു​മാ​യി ഉ​ട​ക്കി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.  രാ​ജി​ക്കു​പി​ന്നാ​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി​യ കു​ൻ​വ​ർ​ജി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജി​ത്തു വ​ഗാ​നി​യു​മാ​യും ര​ണ്ടു കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​ൻ​വ​ർ​ജി ബ​വാ​ലി​യ​ കോൺ​ഗ്രസിൽ അസംതൃപ്തനായിരുന്നുവെന്ന് ബിജെപി വ്യക്തമാക്കി. 

 മന്ത്രിസഭ വികസനം വരുമ്പോൾ കുൻവർജി ബവാലിയയെ പരി​ഗണിക്കുമെന്ന് ബിജെപി വൃത്തങ്ങൾ സൂചന നൽകി. ​സൗരാഷ്ട്ര മേഖലയിൽ ഏറ്റവും സ്വാധീനമുളള സമുദായമാണ് കോലി വിഭാ​ഗം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മേഖലയിൽ ബിജെപിയുടെ പ്രകടനം മോശമായിരുന്നു. കുൻവർജി ബവാലിയ വരുന്നതോടെ മേഖലയിൽ ബിജെപിയുടെ ശക്തി വർധിപ്പിക്കാൻ കഴിയുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com