മൈക്ക് കണ്ടപ്പോള്‍ പാര്‍ട്ടി മാറിയത് മറന്നു; പുലിവാല് പിടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ്

തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയുള്ള പ്രസംഗ ശീലം മാറ്റാന്‍ സാധിക്കാത്തതാണ് ഈ നേതാവിന് തലവേദനയായിരിക്കുന്നത്. 
മൈക്ക് കണ്ടപ്പോള്‍ പാര്‍ട്ടി മാറിയത് മറന്നു; പുലിവാല് പിടിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് നേതാവ്

പാര്‍ട്ടി മാറി എതിര്‍പക്ഷത്ത് വന്നതിന് ശേഷം പഴയ ഓര്‍മ്മയില്‍ എത്തിച്ചേര്‍ന്ന പാര്‍ട്ടിയെ കുറ്റപ്പെടുത്തിയാല്‍ എന്താകും ആ നേതാവിന്റെ സ്ഥിതി? അങ്ങനെയൊരു അവസ്ഥയില്‍ ചെന്നുപെട്ടിരിക്കുകയാണ് തെലങ്കാനയിലെ മുന്‍മന്ത്രി നാഗം ജനാര്‍ദ്ദന റെഡ്ഡി. ദിവസങ്ങള്‍ക്ക് മുമ്പ് തെലുങ്ക് ദേശം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയുള്ള പ്രസംഗ ശീലം മാറ്റാന്‍ സാധിക്കാത്തതാണ് ഈ നേതാവിന് തലവേദനയായിരിക്കുന്നത്. 

കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ജനാര്‍ദ്ദന റെഡ്ഡി താനിപ്പോള്‍ കോണ്‍ഗ്രസിലാണെന്ന കാര്യം മറന്നുപോയത്. സംസ്ഥാനത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകുന്നത് കോണ്‍ഗ്രസിന്റെ അഴിമതിയാണ് എന്നായിരുന്നു  റെഡ്ഡിയുടെ പ്രസ്താവന. എന്നാല്‍ പെട്ടെന്നുതന്നെ താനിപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് ബോധംവരുകയും ചെയ്തു. തെറ്റ് തിരുത്തി പറഞ്ഞ് മാപ്പ് പറഞ്ഞെങ്കിലും നേതാവിന്റെ പ്രതികരണം വൈറലായിരിക്കുകയാണ്. ജലസേചന പദ്ധതിയിലെ അഴിമതിയെക്കുറിച്ച് സൂചിപ്പോള്‍ അങ്ങനെ സംഭവിച്ചുപോയി എന്നായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം അഴിമതിക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് ജയിലിലാക്കുമെന്നും റെഡ്ഡി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com