ശസ്ത്രക്രിയ നടത്താന്‍ എട്ടാംക്ലാസ് വരെ പഠിച്ച ആശുപത്രി ഉടമ, അനസ്‌തേഷ്യയ്ക്ക് വനിതാ കോമ്പൗണ്ടര്‍; മധ്യപ്രദേശ് ആശുപത്രിയില്‍ മരിച്ചത് 24 പേര്‍ 

മധ്യപ്രദേശിലെ ഷാംലിയില്‍ രോഗിയെ ശസ്ത്രക്രിയ ചെയ്ത ആശുപത്രിയുടമ സിസിടിവിയില്‍ കുടുങ്ങി. എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നര്‍ദേവ് സിങ് രോഗികളെ ശസ്ത്രക്രിയ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്
ശസ്ത്രക്രിയ നടത്താന്‍ എട്ടാംക്ലാസ് വരെ പഠിച്ച ആശുപത്രി ഉടമ, അനസ്‌തേഷ്യയ്ക്ക് വനിതാ കോമ്പൗണ്ടര്‍; മധ്യപ്രദേശ് ആശുപത്രിയില്‍ മരിച്ചത് 24 പേര്‍ 

ലക്‌നൗ: മധ്യപ്രദേശിലെ ഷാംലിയില്‍ രോഗിയെ ശസ്ത്രക്രിയ ചെയ്ത ആശുപത്രിയുടമ സിസിടിവിയില്‍ കുടുങ്ങി. എട്ടാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നര്‍ദേവ് സിങ് രോഗികളെ ശസ്ത്രക്രിയ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്. വനിതാ കോമ്പൗണ്ടര്‍ ,ഓപറേഷന്‍ തിയേറ്ററിലെ രോഗിക്ക് അനസ്‌തേഷ്യ നല്‍കുന്ന ദൃശ്യങ്ങളും മെഡിക്കല്‍ ഓഫീസറുടെ പരിശോധനയില്‍ കണ്ടെത്തി. 


ഷംലിയിലെ ആര്യന്‍ ഹോസ്പിറ്റലിലാണ് സംഭവം.സിസി ടിവിയില്‍ നിന്നും ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആശുപത്രി അടച്ചുപൂട്ടിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അജ്ഞാത സന്ദേശത്തെ തുടര്‍ന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയില്‍ പരിശോധന നടത്തിയത്. ആശുപത്രി ഉടമസ്ഥനെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.

ആര്യനില്‍ ചികിത്സ തേടിയ 24 രോഗികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചികിത്സാപ്പിഴവ് മൂലം മരണമടഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. ഗുരുതര ക്രമക്കേടുകളെ തുടര്‍ന്ന് മുന്‍പ് മൂന്ന് തവണ ഈ ആശുപത്രി അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ നര്‍ദേവ് സിങിന്റെ രാഷ്ട്രീയ സ്വാധീനത്തെ തുടര്‍ന്ന്  പിന്നീട് തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും  മെഡിക്കല്‍ ഓഫീസര്‍ അശോക് കുമാര്‍ ഹന്ത വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com