തരൂര്‍ ഇനി എങ്ങനെ വിദേശത്തെ 'ഗേള്‍ ഫ്രണ്ട്‌സിനെ' കാണും?; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി 

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി
തരൂര്‍ ഇനി എങ്ങനെ വിദേശത്തെ 'ഗേള്‍ ഫ്രണ്ട്‌സിനെ' കാണും?; പരിഹാസവുമായി സുബ്രഹ്മണ്യന്‍ സ്വാമി 

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂര്‍ എം.പിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിന് പിന്നാലെ അദ്ദേഹത്തെ പരിഹസിച്ച് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള പെണ്‍ സുഹൃത്തുകളെ കാണാന്‍ സാധിക്കില്ലെന്ന് സ്വാമി ട്വിറ്ററിലുടെ പരിഹസിച്ചു. 

ഇതിന് പുറമേ, ശശി തരൂരിന് ആഘോഷിക്കാന്‍ കോടതി വിധിയില്‍ ഒന്നുമില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. തീഹാര്‍ ജയിലില്‍ അല്ല എന്ന ആശ്വാസം മാത്രം. ജാമ്യത്തില്‍ കഴിയുന്ന സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കും ഒപ്പം ശശി തരൂരിനും ഇരിയ്ക്കാമെന്ന് സ്വാമി പരിഹസിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസ് പരോക്ഷമായി സൂചിപ്പിച്ചാണ് രാഹുലിനെയും സോണിയയെയും ഉള്‍പ്പെടുത്തി തരൂരിനെതിരെ ആക്ഷേപം ചൊരിഞ്ഞത്. 

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി തരൂരിന് വിദേശയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ പോകണമെങ്കില്‍ തന്നെ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഈ പശ്ചാത്തലത്തിലാണ് സ്വാമിയുടെ പരിഹാസ ട്വിറ്റ്.

തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച പാട്യാല ഹൗസ് കോടതി, അദ്ദേഹത്തോട് ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും പാസ്‌പോര്‍ട്ട് ഹാജരാക്കാനും നിര്‍ദ്ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com