കുട്ടിക്കടത്ത് സംഘമെന്ന് അഭ്യൂഹം : നാട്ടുകാരുടെ ആക്രമണത്തില്‍ നിന്ന് പുരോഹിതരെ സൈന്യം രക്ഷപ്പെടുത്തി

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എത്തിയെന്ന വാട്‌സ് ആപ്പ് സന്ദേശത്തെത്തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ വളഞ്ഞത്
കുട്ടിക്കടത്ത് സംഘമെന്ന് അഭ്യൂഹം : നാട്ടുകാരുടെ ആക്രമണത്തില്‍ നിന്ന് പുരോഹിതരെ സൈന്യം രക്ഷപ്പെടുത്തി

ഗുവാഹത്തി : കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ എത്തിയവരെന്ന
അഭ്യൂഹത്തെ തുടര്‍ന്ന് ജനക്കൂട്ടം ആക്രമിച്ച മൂന്ന് പുരോഹിതരെ സൈന്യം രക്ഷപ്പെടുത്തി. അസമിലെ മാഹുര്‍ ടൗണിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എത്തിയെന്ന വാട്‌സ് ആപ്പ് സന്ദേശത്തെത്തുടര്‍ന്നാണ് നാട്ടുകാര്‍ ഇവരെ വളഞ്ഞത്. കൃത്യസമയത്ത് സ്ഥലത്തെത്തിയ സൈന്യത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ്, നാട്ടുകാരുടെ ആക്രമണത്തില്‍ നിന്ന് പുരോഹിതരുടെ ജീവന്‍ രക്ഷപ്പെടുത്താനായത്. 

ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ് പുരോഹിതര്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍, മാഹുര്‍ ടൗണിലെത്തിയപ്പോള്‍ ജനക്കൂട്ടം വളയുകയും ഇവരെ കാറില്‍ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയുമായിരുന്നു. ജനക്കൂട്ടം ഇവരെ കൊല്ലുമെന്ന് ഭയന്ന് ചിലര്‍, സമീപത്തെ ആര്‍മി ക്യാമ്പില്‍ വിവരം അറിയിക്കുകയായിരുന്നു. സൈന്യം കസ്റ്റഡിയിലെടുത്ത ഇവരെ പിന്നീട് പൊലീസിന് കൈമാറി. 

അതേസമയം, ജില്ലാ തലസ്ഥാനമായ ദിമാ ഹസ്സാവോയ്ക്ക് 29 കിലോമീറ്റര്‍ അകലെ, ഹാഫ്‌ലോംഗില്‍ വെച്ച് മൂന്നുപേരെ നാട്ടുകാരില്‍ നിന്ന് പൊലീസ് രക്ഷിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെയും ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ ഇത്തരം അഭ്യൂഹങ്ങളെ തുടര്‍ന്ന്, കഴിഞ്ഞ രണ്ടുമാസത്തിനിടെ രാജ്യത്ത് 20 പേരാണ് ആള്‍ക്കൂട്ട വിചാരണക്കിടെ കൊല്ലപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com