മുംബൈ: വിവാദത്തിന് തിരികൊളുത്തി ബിജെപി എംപി. ക്രിസ്ത്യാനികള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി മുംബൈയില്‍ നിന്നുളള ബിജെപി എം പി ഗോപാല്‍ ഷെട്ടിയാണ് രംഗത്തുവന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ക്രിസ്ത്യാനികള്‍ സംഭാവന നല്‍കിയിട്ടില്ലെന്ന് മുംബൈ നോര്‍ത്തില്‍ നിന്നുളള എംപിയായ ഗോപാല്‍ ഷെട്ടി ആരോപിച്ചു.
മുംബയ് മലഡില്‍ ഷിയാ കബ്രസ്ഥാന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഷെട്ടിയുടെ വിവാദ പരാമര്‍ശം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രമാണ് പങ്കെടുത്തതെന്ന് വ്യക്തമാക്കുന്ന പ്രസ്താവനയിലാണ് ക്രിസ്ത്യാനികള്‍ക്കെതിരെ പരാമര്‍ശം. ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഗോപാല്‍ ഷെട്ടി ആരോപിച്ചു.
ഹിന്ദുക്കളോ മുസ്ലീങ്ങളോ അല്ല ഇന്ത്യയെ മോചിപ്പിച്ചത്. നമ്മള്‍ ഒരുമിച്ച് ഹിന്ദുസ്ഥാനികളായാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതെന്നും ഷെട്ടി പറഞ്ഞു.പരാമര്‍ശം വിവാദമായതോടെ ഷെട്ടിയ്‌ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച് ധാരണയില്ലെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ മനഃപൂര്‍വം ഒരു സമുദായത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ