'രക്തസ്രാവം തടയാന്‍ ബാന്‍ഡ് എയ്ഡ്'; താങ്ങുവില ഉയര്‍ത്തിയ മോദിയെ താങ്ങി രാഹുല്‍ 

കാര്‍ഷികോല്‍പ്പനങ്ങളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
'രക്തസ്രാവം തടയാന്‍ ബാന്‍ഡ് എയ്ഡ്'; താങ്ങുവില ഉയര്‍ത്തിയ മോദിയെ താങ്ങി രാഹുല്‍ 

ന്യൂഡല്‍ഹി: കാര്‍ഷികോല്‍പ്പനങ്ങളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊട്ടിഘോഷിച്ച് നടത്തിയ പ്രഖ്യാപനത്തിനായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ നീക്കിവെച്ചത് കേവലം 15000 കോടി രൂപ മാത്രമാണ്. ഇത് കടുത്ത രക്തസ്രാവം തടയാന്‍ ബാന്‍ഡ് എയ്ഡ് ( band-aid) ഒട്ടിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രാജ്യത്ത് 12 കോടി കര്‍ഷകരാണുളളത്. ഇവരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക അപര്യാപ്തമാണെന്ന് പരോക്ഷമായി ചൂണ്ടിക്കാണിച്ച് ട്വിറ്ററിലാണ് രാഹുല്‍ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനം ചൊരിഞ്ഞത്.  കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിക്കാന്‍ കര്‍ഷകര്‍ക്കായി കര്‍ണാടകയിലെ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയും രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാണിക്കുന്നു. കര്‍ഷകരുടെ കടം എഴുതിത്തളളാന്‍ 34000 കോടി രൂപയാണ് കുമാരസ്വാമി സര്‍ക്കാര്‍ നീക്കിവെച്ചത്. 

കഴിഞ്ഞ ദിവസമാണ് നെല്ല് ഉള്‍പ്പെടെയുളള ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. മോദി സര്‍ക്കാര്‍ അധികാരത്തിലേറും മുന്‍പ് നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുവെന്ന് ബിജെപി അവകാശപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com