ഓട്ടോയിലിരുന്നു രണ്ട് വയസ്സുകാരന്‍ കരഞ്ഞു; തട്ടിക്കൊണ്ടു പോകുന്നുവെന്ന സംശയത്തെ തുടര്‍ന്ന് അച്ഛനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

ഓട്ടോയിലിരുന്ന് രണ്ടുവയസ്സുകാരന്‍ കരഞ്ഞതിനെ തുടര്‍ന്ന് അച്ഛനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കി. തട്ടിക്കൊണ്ട് പോവുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദനം
ഓട്ടോയിലിരുന്നു രണ്ട് വയസ്സുകാരന്‍ കരഞ്ഞു; തട്ടിക്കൊണ്ടു പോകുന്നുവെന്ന സംശയത്തെ തുടര്‍ന്ന് അച്ഛനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

മംഗലാപുരം: ഓട്ടോയിലിരുന്ന് രണ്ടുവയസ്സുകാരന്‍ കരഞ്ഞതിനെ തുടര്‍ന്ന് അച്ഛനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചവശനാക്കി. തട്ടിക്കൊണ്ട് പോവുകയാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു മര്‍ദ്ദനം. മംഗലാപുരത്തെ ഉജിറിലാണ് സംഭവം. ഓട്ടോയില്‍ മകനുമായി യാത്ര ചെയ്യുകയായിരുന്ന ഖാലിദെന്ന മുപ്പതുകാരനാണ് ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. 

രണ്ട് വയസ്സുമാത്രമുള്ള കുഞ്ഞ് ഓട്ടോയില്‍ കയറിയതും കരയാന്‍ തുടങ്ങി. ഇത് കണ്ട് രണ്ട് ബൈക്കുകാര്‍ പിന്തുടര്‍ന്നുവെന്നും ചായ കുടിക്കുന്നതിനായി ഹോട്ടലിലെത്തിയപ്പോള്‍ ഇവര്‍ വന്ന് കുട്ടി എന്തിനാണ് കരഞ്ഞത് എന്ന് ചോദിച്ചു എന്നുമാണ് പൊലീസ് പറയുന്നത്. ഖാലിദിന്റെ വിശദീകരണത്തില്‍ തൃപ്തി തോന്നാഞ്ഞതിനെ തുടര്‍ന്ന് അടിച്ചവശനാക്കി. പിന്നീട് പൊലീസെത്തി ഭാര്യയെ ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷമാണ് ഒത്തുതീര്‍പ്പായത്.

മംഗലാപുരത്ത് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം എത്തിയതായുള്ള വ്യാജ വാട്ട്‌സാപ്പ് പ്രചരണത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.

ഖാലിദിന് പരാതിയില്ലെന്ന് അറിയച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ മാസം മാത്രം പതിനഞ്ചോളം നിരപരാധികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാജ വാട്ട്‌സാപ്പ് സന്ദേശങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com