ഡല്‍ഹി കുടുംബത്തിന്റെ കൂട്ടമരണം; ടിവിയില്‍ വാര്‍ത്തകണ്ട 63കാരന്‍ ആത്മഹത്യചെയ്തു 

ഡല്‍ഹിയില്‍ ഒരേ കുടുംബത്തിലെ 11പേര്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്ഥിരമായി ടിവിയില്‍ കണ്ട 63കാരന്‍ ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഡല്‍ഹിയില്‍ ഒരേ കുടുംബത്തിലെ 11പേര്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സ്ഥിരമായി ടിവിയില്‍ കണ്ട 63കാരന്‍ ആത്മഹത്യ ചെയ്തു. അന്തേരിയിലെ ഫിലിം സിറ്റി റോഡില്‍ താമസിക്കുന്ന കൃഷ്ണ ഷെട്ടി എന്നയാളാണ് ആത്മഹത്യചെയ്തത്. സ്വന്തം വീട്ടിലെ മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടത്. 

2015 മുതല്‍ ബിസിനസില്‍ നഷ്ടം നേരിടുന്ന ഇയാള്‍ ദീര്‍ഘനാളായി വിഷാദ രേഗത്തിന് അടിമയായിരുന്നെന്ന് പൊലീസ് പറയുന്നു. ടിവിയിലും മറ്റും സ്ഥിരമായി ഡല്‍ഹി കൂട്ടമരണത്തിന്റെ വാര്‍ത്തകള്‍ കണ്ടിരുന്ന ഇയാള്‍ മകളെ വിളിച്ച ആ 11 പേരുടെ ധൈര്യത്തെക്കുറിച്ചെല്ലാം സംസാരിച്ചിരുന്നെന്ന് കൃഷ്ണ ഷെട്ടിയുടെ ഭാര്യ പറയുന്നു. 

ആത്മഹത്യ കൃഷ്ണയുടെ മനസില്‍ നേരത്തെതൊട്ടുള്ള ചിന്തയാണെന്നും അതുകൊണ്ടാണ് അയാള്‍ ഈ വാര്‍ത്ത ആവര്‍ത്തിച്ച് കണ്ടിരുന്നതെന്നും മനോരോഗ വിദഗ്ധര്‍ പറയുന്നു. വിഷാദരോഗം ചികിത്സിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്ന ഇവര്‍ ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ കുറച്ചുകൂടെ ജാഗ്രത പുലര്‍ത്തണമെന്നും പറഞ്ഞു. ആത്മഹത്യയെ ന്യായീകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഒഴുവാക്കണമെന്ന് മനോരോഗ വിദഗ്ധന്‍ ഡോ ഷുബാംഗി പാര്‍ക്കര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com