ശമ്പളം കൂട്ടിച്ചോദിച്ചു: ദളിത് യുവാവിനെ മാനേജര്‍ കെട്ടിയിട്ട് മര്‍ദിച്ചു

ശമ്പളം കൂട്ടിച്ചോദിച്ചതിന് ദളിത് യുവാവിനെ പെട്രോള്‍ പമ്പ് മാനേജര്‍ കെട്ടിയിട്ട് മര്‍ദിച്ചു.
ശമ്പളം കൂട്ടിച്ചോദിച്ചു: ദളിത് യുവാവിനെ മാനേജര്‍ കെട്ടിയിട്ട് മര്‍ദിച്ചു

ഭോപ്പാല്‍: ശമ്പളം കൂട്ടിച്ചോദിച്ചതിന് ദളിത് യുവാവിനെ പെട്രോള്‍ പമ്പ് മാനേജര്‍ കെട്ടിയിട്ട് മര്‍ദിച്ചു. 3000 രൂപയായിരുന്ന ശമ്പളം 5000 ആക്കി വര്‍ധിപ്പിക്കണം എന്നായിരുന്നു പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന അജയ് അഹിര്‍വാറിന്റെ ആവശ്യം. മധ്യപ്രദേശിലെ ഹൊശാംഗ്ബാദിലാണ് സംഭവം. 

ജീവനക്കാരന്റെ ആവശ്യത്തോട് മാനേജര്‍ ദീപക്ക് സാഹുവും അസിസ്റ്റന്റ് മാനേജര്‍ ആകാശ് സാഹുവും ക്രൂരമായാണു പ്രതികരിച്ചത്. അജയ്യുടെ അവശ്യം പരിഗണിക്കാന്‍ അവര്‍ തയ്യാറായില്ല. തുടര്‍ന്ന് ജൂണ്‍ 22ന് ഇയാള്‍ ജോലിക്കു വരാതിരുന്നു. എന്നാല്‍ മാനേജര്‍ ദീപക്ക് ആളെ വിട്ട് ഇയാളെ പെട്രോള്‍ പമ്പില്‍ വരുത്തി. തുടര്‍ന്നു പമ്പില്‍ കെട്ടിയിട്ടു നൂറു തവണ ചാട്ടവാറിനു മര്‍ദിക്കുകയായിരുന്നു.

ഭയം മൂലം സംഭവത്തെക്കുറിച്ചു പൊലീസില്‍ പരാതിപ്പെടാന്‍ അജയ് തയ്യാറായില്ല. മര്‍ദനത്തിന്‍െ ദൃശ്യങ്ങള്‍ വ്യാപകമായി സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്ഥലത്തെ ദളിത് സംഘടനകള്‍ ഇയാളോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ജൂണ്‍ 23ന് നടന്ന സംഭവം പുറത്തു വരുന്നത് രണ്ടാഴ്ചയ്ക്കു ശേഷമാണ്. ഇതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് മാനേജരേയും അസിസ്റ്റന്റ് മാനേജരേയും പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com