ഉറങ്ങിക്കിടന്ന 14 കാരിയെ  വലിച്ചിഴച്ച് ടെറസില്‍ കൊണ്ടുപോയി ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

മധ്യപ്രദേശില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ പീഡനമാണിത്
ഉറങ്ങിക്കിടന്ന 14 കാരിയെ  വലിച്ചിഴച്ച് ടെറസില്‍ കൊണ്ടുപോയി ബന്ധുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

വീട്ടില്‍ ഉറങ്ങിക്കിടന്ന 14 കാരിയെ പിടിച്ചുകൊണ്ടുപോയി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ കൂട്ടബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഛതര്‍പൂര്‍ ജില്ലയിലെ ബുന്‍ഡെല്‍ഖന്ദ് മേഖലയിലാണ് സംഭവമുണ്ടായത്. മധ്യപ്രദേശില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കുട്ടികള്‍ക്ക് നേരെ നടക്കുന്ന അഞ്ചാമത്തെ പീഡനമാണിത്.

വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. വീട്ടില്‍ ഉറങ്ങുകയായിരുന്നു പെണ്‍കുട്ടിയെ ടെറസിലേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.  പെണ്‍കുട്ടി കൂട്ടബലാത്സംഗം ചെയ്യുന്നത് താഴെയുണ്ടായിരുന്ന വീട്ടുകാര്‍ അറിഞ്ഞില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഇവര്‍ തൊട്ടടുത്തു തന്നെയാണ് താമസിക്കുന്നത്. പ്രതികളില്‍ ഒളിവിലാണ്. ഇവര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില തൃപ്തികരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com