ബിജെപിക്കെതിരെ 'അവസാന സമരം' പ്രഖ്യാപിച്ച് ഹാര്‍ദിക് പട്ടേല്‍; ആഗസ്റ്റ് 25മുതല്‍ മരണംവരെ നിരാഹാരം

സംവരണവിഷയത്തില്‍ ബിജെപി സര്‍ക്കാരിന് എതിരെ ആഗസ്റ്റ് 25മുതല്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്ന് ഗുജാറാത്ത് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍
ബിജെപിക്കെതിരെ 'അവസാന സമരം' പ്രഖ്യാപിച്ച് ഹാര്‍ദിക് പട്ടേല്‍; ആഗസ്റ്റ് 25മുതല്‍ മരണംവരെ നിരാഹാരം

സംവരണവിഷയത്തില്‍ ബിജെപി സര്‍ക്കാരിന് എതിരെ ആഗസ്റ്റ് 25മുതല്‍ അനിശ്ചിതകാല നിരാഹാര സമരമിരിക്കുമെന്ന് ഗുജാറാത്ത് പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പട്ടേല്‍ വിഭാഗക്കാര്‍ക്ക് സംവരണം നേടിയെടുക്കുക എന്നതാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്നു അദ്ദേഹം ഫെയ്‌സ്ബുക്ക് വീഡിയയോയിലൂടെ വ്യക്തമാക്കി. പട്ടേല്‍ സമരവരണ പ്രക്ഷോഭത്തിലെ തന്റെ അന്തിമസമരമാണ് ഇതെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഒന്നുങ്കില്‍ ഈ അന്തിമസമരത്തില്‍ ഞാന്‍ എന്റെ ജീവന്‍ നല്‍കും,അല്ലെങ്കില്‍ നമ്മള്‍ വിജയിക്കും-അദ്ദേഹം പറഞ്ഞു. 

ഗുജറാത്തില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിലെ പിഴവുകള്‍ക്കെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് അല്‍പേ,് താക്കൂറിന് ഹാര്‍ദിക് പിന്തുണ പ്രഖ്യാപിച്ചു. എവിടെയാണ് സമരത്തിന്റെ വേദിയെന്ന് പിന്നീട് അറിയിക്കുമെന്ന് പട്ടേലിന്റെ സംഘടനയായ പട്ടീദാര്‍ അനാമത് ആന്തോളന്‍ സമിതി വ്യക്തമാക്കി. 

പട്ടേല്‍ വിഭാഗത്തിന് സംവരണം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് 2014ല്‍ ബിജെപി ലോകസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അധികാരത്തിലേറിയതിന് ശേഷം നിലപാടില്‍ മലക്കംമറിഞ്ഞതോടെയാണ് ഹാര്‍ദിക് പട്ടേല്‍ ബിജെപിക്ക് എതിരായത്. കഴിഞ്ഞ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് ബിജെപിക്കെതിരെ ഹാര്‍ദിക് കനത്ത പ്രചാരണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് തിളക്കമില്ലാത്ത വിജയമാണ് ബിജെപിക്ക് നേടാന്‍ സാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com