ചപ്പാത്തി കരിഞ്ഞുപോയി; രോഷം പൂണ്ട ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി,പരാതിയുമായി ഭാര്യ

ചപ്പാത്തി കരിഞ്ഞുപോയതിന് രോഷം പൂണ്ടാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: മുത്തലാഖ് നിരോധിച്ച സുപ്രീംകോടതി വിധി പ്രാബല്യത്തിലുളള ഇന്ത്യയില്‍ നിന്നും വീണ്ടും തലാഖ് ചൊല്ലിയ വാര്‍ത്ത. ഇത്തവണ ചപ്പാത്തി കരിഞ്ഞുപോയതിന് രോഷം പൂണ്ടാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയത്. ഇതിനെതിരെ ഭാര്യ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. 

ഉത്തര്‍പ്രദേശിലെ മെഹോബ ജില്ലയിലാണ് സംഭവം. 24 വയസ്സുളള യുവതി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഗാര്‍ഹിക പീഡന കുറ്റം ചുമത്തി ഭര്‍ത്താവിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വര്‍ഷമാണ് യുവതിയുമായുളള വിവാഹം നടന്നത്. മുത്തലാഖ് ചൊല്ലുന്നതിന് മൂന്ന് ദിവസം മുന്‍പ്് തന്നെ ഭര്‍ത്താവ് ദേഹോപദ്രവം  ചെയ്തതായി പരാതിയില്‍ പറയുന്നു.സിഗരറ്റ് കുറ്റി ഉപയോഗിച്ച് ദേഹത്ത് പൊളളിച്ചതായി ഭാര്യ പറഞ്ഞതായി പൊലീസ് പറയുന്നു.

ഓഗസ്റ്റ് 22 നാണ് മുത്തലാഖ് നിരോധിച്ചുകൊണ്ടുളള സുപ്രീംകോടതി വിധി. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി മുത്തലാഖ് നിരോധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com