നിർഭയ കൂട്ടബലാൽസം​ഗം : പു​നഃ​പ​രി​ശോ​ധ​ന ഹ​ർജിയിൽ വി​ധി ഇന്ന് ; വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്ന് പെൺകുട്ടിയുടെ അമ്മ

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പു​നഃ​പ​രി​ശോ​ധ​ന ഹർജിയിൽ വിധി പ്രസ്താവിക്കുന്നത്
നിർഭയ കൂട്ടബലാൽസം​ഗം : പു​നഃ​പ​രി​ശോ​ധ​ന ഹ​ർജിയിൽ വി​ധി ഇന്ന് ; വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്ന് പെൺകുട്ടിയുടെ അമ്മ

ന്യൂ​ഡ​ല്‍ഹി: രാജ്യത്തെ പിടിച്ചുലച്ച ഡൽഹി നി​ര്‍ഭ​യ കൂ​ട്ട​ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ വ​ധ​ശി​ക്ഷ ല​ഭി​ച്ച നാ​ലു​പ്ര​തി​ക​ള്‍ സ​മ​ര്‍പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​ന ഹ​ർജിയിൽ സുപ്രീം കോടതി ഇന്ന് വി​ധി​പ​റ​യും.  പ്ര​തി​ക​ളാ​യ അ​ക്ഷ​യ്, പ​വ​ന്‍, വി​ന​യ്  ശ​ര്‍മ, മു​കേ​ഷ് എ​ന്നി​വ​രാ​ണ്​ ഡ​ല്‍ഹി ഹൈ​ക്കോ​ട​തി​ വിധിച്ച വ​ധ​ശി​ക്ഷ​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഡ​ല്‍ഹി ഹൈ​ക്കോ​ട​തി​യു​ടെ വി​ധി മു​മ്പ്​ സു​പ്രീം കോ​ട​തി ശ​രിവെ​ച്ചി​രു​ന്നു. ഇതിനെതിരെ പ്ര​തി​ക​ൾ വീ​ണ്ടും പു​നഃ​പ​രി​ശോ​ധ​ന ഹർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വിധി പ്രസ്താവിക്കുന്നത്. നി​ല​വി​ല്‍ തിഹാർ ജയിലിൽ  ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന നാ​ലു പ്ര​തി​ക​ളു​ടെ ഹർ​ജി​യി​ൽ കോ​ട​തി വാ​ദം കേ​ട്ടി​രു​ന്നു. കേ​സി​ല്‍ ആ​റു പ്ര​തി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഒ​രാ​ള്‍ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തു. മറ്റൊരു പ്രതിക്ക് സം​ഭ​വ​സ​മ​യ​ത്ത് പ്രാ​യ​പൂ​ര്‍ത്തി ആ​കാ​തി​രു​ന്ന​തി​നാ​ല്‍ ത​ട​വു​ശി​ക്ഷ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്.

അവശേഷിക്കുന്ന നാ​ലു പ്ര​തി​ക​ളാ​യ അ​ക്ഷ​യ്, പ​വ​ന്‍, വി​ന​യ്  ശ​ര്‍മ, മു​കേ​ഷ് എ​ന്നി​വ​രാ​ണ്​  വ​ധ​ശി​ക്ഷ​ക്കെ​തി​രെ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി ന​ൽകിയത്. ​2012 ഡി​സം​ബ​ര്‍ 12നാ​ണ് ഫി​സി​യോ​തെ​റ​പ്പി വി​ദ്യാ​ര്‍ഥി​നി​യെ ഓ​ടു​ന്ന ബ​സി​ല്‍ ആ​റം​ഗ​സം​ഘം ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പെ​ണ്‍കു​ട്ടി ഡി​സം​ബ​ര്‍ 29ന് ​മ​രി​ച്ചു. 

അതേസമയം പ്രതികൾക്ക്​ വധശിക്ഷയിൽ കുറഞ്ഞ ശിക്ഷ അംഗീകരിക്കാനാവില്ലെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കുന്നതിൽ തെറ്റില്ല. പ്രതികൾക്ക്​ വധശിക്ഷ തന്നെ കുറവാണ്​.  ഇത്തരത്തിൽ ഒരു പെൺകുട്ടിയും ബലാത്സംഗത്തിനിരയാവുകയോ കൊല്ലപ്പെടാനോ പാടില്ല. നിർഭയയിലൂടെ അത്​ അവസാനിക്കണം. പെൺകുട്ടിയുടെ അമ്മ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com