സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരെ ഒഴിവാക്കും: 150 സിറ്റിങ് എംപിമാര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന് റിപ്പോര്‍ട്ട്

നിലവില്‍ എംപിമാരായ 150 നേതാക്കള്‍ക്ക് ബിജെപി 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്
സുഷമ സ്വരാജ്, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരെ ഒഴിവാക്കും: 150 സിറ്റിങ് എംപിമാര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കില്ലെന്ന് റിപ്പോര്‍ട്ട്

നിലവില്‍ എംപിമാരായ 150 നേതാക്കള്‍ക്ക് ബിജെപി 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. ബംഗാളി ദിനപത്രമായ ആനന്ദബസാര്‍ പത്രികയാണ് ഇത് സംബന്ധിച്ച വാര്‍ത്ത് പുറത്തുവിട്ടിരിക്കുന്നത്. 

കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ആരോഗ്യപരമായ രപ്രശ്‌നങ്ങള്‍ കൊണ്ടാണ് സുഷമയെ ഒഴിവാക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി ആലോചിക്കുന്നത്. ഉമ ഭാരതി സുമിത്ര മഹാജനും രാധാ മോഹന്‍ സിങും അടുത്ത തവണ മത്സരിക്കാനില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. 

മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി, ശാന്ത കുമാര്‍,ബി.സി ഖണ്ഡൂരി എന്നിവരേയും മത്സരിപ്പിക്കില്ല. മുരളി മനോഹര്‍ ജോഷിയുമായി കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയിരുന്നു. 

രാജ്യത്ത് മാറിവരുന്ന രാഷ്ട്രീയസാഹചര്യം ബിജെപിക്ക് അനുകൂലമല്ലെന്ന വിലയിരുത്തലാണ് പുതുമുഖങ്ങളെ രംഗത്തിറക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിക്കുന്നത്. 2014ല്‍ 282 ലോക്‌സഭ സീറ്റുകളില്‍ വിജയിച്ച ബിജെപി 2019ല്‍ അത്രയും മികച്ച വിജയം നേടാന്‍ സാധ്യതയില്ലെന്ന് പാര്‍ട്ടി തന്നെ വിലയിരുത്തുന്നു. രാജ്യത്ത് മോദി തരംഗം മങ്ങുന്നതും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കുന്നതും തിരിച്ചടിയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com