പെണ്‍കുട്ടികളെ അശ്ലീലചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചു; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

പെണ്‍കുട്ടികളെ അശ്ലീലചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചു; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

അശ്ലീലചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിക്കുന്നു എന്നാരോപിച്ച് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മറ്റൊരു അധ്യാപികയെയും അറസ്റ്റ് ചെയ്തു

പാട്‌ന: അശ്ലീലചിത്രങ്ങള്‍ കാണാന്‍ നിര്‍ബന്ധിക്കുന്നു എന്നാരോപിച്ച് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും മറ്റൊരു അധ്യാപികയെയും അറസ്റ്റ് ചെയ്തു. ബിഹാറിലെ ലാല്‍ ബാഗില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ അധ്യാപകരാണ് അറസ്റ്റിലായിരിക്കുന്നത്. 

മൂന്ന് കുട്ടികളെ പ്രതിനിധീകരിച്ച് അവരുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. അധ്യാപിക കുട്ടികളോട് മോശമായി പെരുമാറുകയായിരുന്നെന്നും പ്രധാനാധ്യാപികയോട് പരാതിപ്പെട്ടെങ്കിലും വേണ്ട പരിഗണന നല്‍കിയില്ലെന്നും രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആരോപണങ്ങളെതുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടിയെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com