വ്യവസായ സംരംഭങ്ങള്‍ക്ക് അനുകൂലം ആന്ധ്രാപ്രദേശ്; കേരളം 21ാം സ്ഥാനത്ത്

ലോക ബാങ്കും ഡിപാര്‍ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ഓഫ് പ്രമോഷനും ചേര്‍ന്ന നടത്തിയ പഠനത്തിലാണ് ആന്ധ്ര ഒന്നാം സ്ഥാനത്തെത്തിയത്
വ്യവസായ സംരംഭങ്ങള്‍ക്ക് അനുകൂലം ആന്ധ്രാപ്രദേശ്; കേരളം 21ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: വ്യവസായ സംരഭങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ഇന്ത്യന്‍ സംസ്ഥാനം ആന്ധ്രാപ്രദേശാണെന്ന് പഠനം. ലോക ബാങ്കും ഡിപാര്‍ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ഓഫ് പ്രമോഷനും ചേര്‍ന്ന നടത്തിയ പഠനത്തിലാണ് ആന്ധ്ര ഒന്നാം സ്ഥാനത്തെത്തിയത്. സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളേയും ഉള്‍പ്പെടുത്തിയായിരുന്നു പഠനം. ആകര്‍ഷകമായ നിക്ഷേപങ്ങള്‍, അനുയോജ്യമായ കാലാവസ്ഥ, നിര്‍മാണങ്ങള്‍ക്കുള്ള അനുമതി, തൊഴില്‍ നിയന്ത്രങ്ങള്‍, പാരിസ്ഥിതികാനുമതി, ഭൂമിയുടെ ലഭ്യത, ഏകജാലക സംവിധാനം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് റാങ്കുകള്‍ നിശ്ചയിച്ചത്. 

വ്യവസായം വളരാന്‍ 98.42 ശതമാനം അനുകൂലമാണ് ആന്ധ്രയിലെ സമൂഹികാവസ്ഥകള്‍. അയല്‍ സംസ്ഥാനമായ തെലങ്കാനയാണ് രണ്ടാമത്. 98.33 ശതമാനമാണ് തെലങ്കാന. ഹരിയാന 98.07 ശതമാനവുമായി മൂന്നാം സ്ഥാനത്തും 97.99 ശതമാനവുമായി ജാര്‍ഖണ്ഡ് നാലാമതും നില്‍ക്കുന്നു. ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്. 97.96 ശതമാനമാണ് ഗുജറാത്തിലെ അനുകൂലാവസ്ഥ. 

പട്ടികയില്‍ കേരളം 21ാം സ്ഥാനത്താണ്. 44.79 ശതമാനമാണ് കേരളത്തിലെ അനുകൂല സ്ഥിതി. ഈ പട്ടികയില്‍ അവസാന മൂന്ന് സ്ഥാനങ്ങളില്‍ അരുണാചല്‍ പ്രദേശ്, ലക്ഷദ്വീപ്, മേഘാലയ എന്നിവയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com