സ്വവര്‍ഗാനുരാഗി ആകുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിര്, രാജ്യസുരക്ഷയ്ക്ക് ഭീഷണി: സുബ്രഹ്മണ്യന്‍ സ്വാമി

സ്വവര്‍ഗാനുരാഗി ആകുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിരെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
സ്വവര്‍ഗാനുരാഗി ആകുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിര്, രാജ്യസുരക്ഷയ്ക്ക് ഭീഷണി: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗി ആകുന്നത് ഹിന്ദു സംസ്‌കാരത്തിന് എതിരെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്.ഇത് ഭേദമാക്കാന്‍ വഴികള്‍ കണ്ടെത്തുന്നതിന് മെഡിക്കല്‍ ഗവേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സ്വവര്‍ഗാനുരാഗം ഒരു സാധാരണ കാര്യമല്ല. ഇതിന്റെ പേരില്‍ ആഘോഷിക്കാന്‍ നമുക്ക് സാധിക്കില്ല. ഇത് ഹിന്ദു സംസ്‌കാരത്തിന് എതിരാണ്. ഇത് ഭേദമാക്കാന്‍ മെഡിക്കല്‍ ഗവേഷണത്തിന് നിക്ഷേപം നടത്തണമെന്നും അദേഹം പറഞ്ഞു.

സ്വവര്‍ഗാനുരാഗത്തിന് നിയമ സാധുത നല്‍കിയാല്‍  വിവിധ നഗരങ്ങളില്‍ ഗേ ബാറുകള്‍ തുറക്കാന്‍ കാരണമാകും. ഇത് വാണിജ്യതാല്പര്യത്തിന് വഴിമരുന്നിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കുന്ന ഭരണഘടനയിലെ 377-ാം വകുപ്പിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കേയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.  ഭരണഘടന ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിന് പകരം ഏഴംഗബെഞ്ചോ, ഒന്‍പതംഗ ബെഞ്ചോ ഇത് പരിഗണിക്കുന്നതിന്റെ സാധ്യത കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com