കണ്ണില്‍ ചോരയില്ലാത്ത ക്രൂരത: മുത്തലാഖ് ചൊല്ലിയതിന് ശേഷം ഒരുമാസം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു; സ്ത്രീയ്ക്ക് ദാരുണാന്ത്യം

മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയ ശേഷം  ഒരുമാസം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചു
കണ്ണില്‍ ചോരയില്ലാത്ത ക്രൂരത: മുത്തലാഖ് ചൊല്ലിയതിന് ശേഷം ഒരുമാസം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടു; സ്ത്രീയ്ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയ ശേഷം  ഒരുമാസം ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചു. ഉത്തര്‍പ്രദേശിലാണ് കണ്ണില്‍ ചോരയില്ലാത്ത ക്രൂരത അരങ്ങേറിയത്. റാസിയ എന്ന ആറുവയസ്സുള്ള കുഞ്ഞിന്റെ അമ്മയെയാണ് ഭര്‍ത്താവ് നാഹിം ഫോണിലൂടെ മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തിയതിന് ശേഷം വീട്ടില്‍ പൂട്ടിയിട്ട് കൊലപ്പെടുത്തിയത്. 

സ്ത്രീധനം ആവശ്യപ്പെട്ട് റാസിയയെ ഭര്‍ത്താവ് നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് റാസിയയുടെ സഹോദരി ആരോപിച്ചു. റാസിയയെ വീട്ടില്‍ ഒരുമാസം പൂട്ടിയിട്ട് ഇയാള്‍ ബന്ധുവീട്ടിലേക്ക് മാറിയെന്ന് സഹോദരി പറയുന്നു. വിവരം ലഭിച്ച ഉടനെ പരാതിപ്പെട്ടിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ തയ്യാറായില്ലെന്നും സഹോദരി പറയുന്നു. 

തന്റെ മുന്‍ ഭാര്യയേയും ഇയ്യാള്‍ ഇതുപോലെ പൂട്ടിയിട്ടിരുന്നുവെന്ന് വിവരം ലഭിക്കുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും കൂടുതല്‍ ചികിത്സയ്ക്ക് ലഖ്‌നൗ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിട്ടും റാസിയയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് മേരാ ഹഖ് എന്‍ജിഒ പ്രവര്‍ത്തകന്‍ ഫര്‍ഹദ് നഖ്‌വി പറഞ്ഞു. ഭരണഘടനയുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി മുത്തലാഖ് സമ്പ്രദായം സുപ്രീംകോടതി നിരോധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com