ഗര്‍ഭപാത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് എത്തി ; യുവതി വിമാനത്താവളത്തില്‍ പിടിയില്‍

മുപ്പതുകാരിയായ നൈജീരിയന്‍ യുവതി ഡേവിഡ് ബ്ലെസ്സിങ് ആണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. 
ഗര്‍ഭപാത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് എത്തി ; യുവതി വിമാനത്താവളത്തില്‍ പിടിയില്‍


കൊല്‍ക്കത്ത: ഗര്‍ഭപാത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.  മുപ്പതുകാരിയായ നൈജീരിയന്‍ യുവതി ഡേവിഡ് ബ്ലെസ്സിങ് ആണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായത്. 

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ എത്തിയ യുവതിയുടെ ബാഗില്‍ നിന്ന് ആദ്യം 20 എല്‍എസ്ഡി ഗുളികകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ നിന്നും 12 ഗ്രാം കൊക്കെയിനും കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 

അടുത്തുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തി എക്‌സ് റേ പരിശോധന നടത്തിയപ്പോള്‍ ഗര്‍ഭപാത്രത്തില്‍ എന്തോ ഒളിപ്പിച്ചതായി കണ്ടെത്തി. ഇത് ശരീരത്തിനുള്ളിലൂടെയുള്ള അള്‍ട്രാ സൗണ്ട് സ്‌കാനിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് വിശദമായ മെഡിക്കല്‍ പരിശോധന നടത്തിയതോടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഒരു ഗ്രാം വരുന്ന വെള്ള നിറത്തിലുള്ള വസ്തു പുറത്തെടുത്തു. ഇത് എന്താണെന്ന് പരിശോധിക്കുകയാണ്. മയക്കുമരുന്ന് കടത്തിന് പിന്നിലെ സംഘത്തെ കണ്ചടെത്താന്‍ യുവതിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com