റെയില്‍വേ ട്രാക്കിലെ വിള്ളല്‍ ; തുണി കൊണ്ട് പൊതിഞ്ഞു കെട്ടി നിമിഷ നേരം കൊണ്ട് ജീവനക്കാരുടെ 'പ്രശ്‌ന പരിഹാരം'

മുംബൈ സബര്‍ബനിലെ ഗോവന്‍ഡി, മന്‍ഖുര്‍ഡ് സ്‌റ്റേഷനുകള്‍ക്കിടയിലെ ഹാര്‍ബര്‍ ലൈനിലാണ് സംഭവം
റെയില്‍വേ ട്രാക്കിലെ വിള്ളല്‍ ; തുണി കൊണ്ട് പൊതിഞ്ഞു കെട്ടി നിമിഷ നേരം കൊണ്ട് ജീവനക്കാരുടെ 'പ്രശ്‌ന പരിഹാരം'

മുംബൈ : റെയില്‍വേ ട്രാക്കിലെ വിള്ളല്‍ പരിഹരിക്കാന്‍ നിമിഷ നേരം കൊണ്ട് ജീവനക്കാരുടെ ഒറ്റമൂലി. വിള്ളലുള്ള ഭാഗത്ത് തുണി കൊണ്ട് കെട്ടിയാണ് ജീവനക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. 

മുംബൈ സബര്‍ബനിലെ ഗോവന്‍ഡി, മന്‍ഖുര്‍ഡ് സ്‌റ്റേഷനുകള്‍ക്കിടയിലെ ഹാര്‍ബര്‍ ലൈനിലാണ് സംഭവം. വൈകീട്ട് 6.32 ഓടെയാണ് ട്രാക്കില്‍ വിള്ളലുള്ളതായി റെയില്‍വേ അധികൃതര്‍ക്ക് അറിയിപ്പ് ലഭിക്കുന്നത്. സ്ഥലത്തെത്തിയ ജീവനക്കാര്‍ അരമണിക്കൂറിനകം 'പ്രശ്‌നം പരിഹരിക്കുകയായിരുന്നു'. ട്രാക്കിലെ ജോയിന്റില്‍ ജീവനക്കാര്‍ തുണികൊണ്ട് കെട്ടിയതിന്റെ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചു. 

സംഭവം വിവാദമായതിന് പിന്നാലെ റെയില്‍വേ വിശദീകരണവുമായി രംഗത്തെത്തി. ട്രാക്കിലെ ഫിഷ് പ്ലേറ്റിന് കേടുപാട് സംഭവിച്ചിട്ടില്ല. കനത്ത മഴയായതിനാല്‍ പെയിന്റ് ചെയ്യാനാകില്ല. അതിനാല്‍ തിരിച്ചറിയുന്നതിന് 'മാര്‍ക്കര്‍' ആയാണ് ട്രാക്കില്‍ തുണി കൊണ്ട് കെട്ടിയതെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കിയ വിശദീകരണം. സുരക്ഷയില്‍ യാതൊരു വിട്ടുവിഴ്ചയും ചെയ്യില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com