'യാത്രകളില്‍ റെക്കോഡ് ഞങ്ങളുടെ പ്രധാനമന്ത്രിക്കാണ്'; മോദിയുടെ പേര് ഉള്‍പ്പെടുത്താന്‍ ഗിന്നസ് അധികൃതര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

'യാത്രകളില്‍ റെക്കോഡ് ഞങ്ങളുടെ പ്രധാനമന്ത്രിക്കാണ്'; മോദിയുടെ പേര് ഉള്‍പ്പെടുത്താന്‍ ഗിന്നസ് അധികൃതര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്
'യാത്രകളില്‍ റെക്കോഡ് ഞങ്ങളുടെ പ്രധാനമന്ത്രിക്കാണ്'; മോദിയുടെ പേര് ഉള്‍പ്പെടുത്താന്‍ ഗിന്നസ് അധികൃതര്‍ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

പനജി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റെക്കോഡ് രേഖപ്പെടുത്തണം എന്നഭ്യര്‍ഥിച്ച് ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ കത്ത്. ഏറ്റവും കൂടുതല്‍ വിദേശ പര്യടനം നടത്തിയ പ്രധാനമന്ത്രി എന്ന റെക്കോഡ് ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണം എന്നാണ് കത്തലെ ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദേശിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഗോവ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സങ്കല്‍പ് അമോങ്കര്‍ അയച്ച കത്തില്‍ പറയുന്നു. നാലു വര്‍ഷം കൊണ്ട്ട 41 വിദേശപര്യടനങ്ങളാണ് മോദി നടത്തിയത്. 52 രാജ്യങ്ങളില്‍ ഈ കാലയളവില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. പൊതു പണം ഉപയോഗിച്ചു നടത്തിയ ഈ യാത്രകള്‍ റെക്കോഡാണ്. 355 കോടിയാണ് വിദേശ യാത്രകള്‍ക്കായി മോദി ചെലവഴിച്ചതെന്ന് കത്തില്‍ പറയുന്നു.

മുന്‍പ് ഒരു പ്രധാനമന്ത്രിയും ഇത്തരത്തില്‍ വിദേശയാത്രകള്‍ നടത്തിയിട്ടില്ലെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യയിലെ ഭാവി തലമുറകള്‍ക്ക് റോള്‍ മോഡല്‍ ആയിരിക്കുകയാണ് മോദിയെന്ന് കത്തില്‍ പറയുന്നു.

മോദി ഇത്തരത്തില്‍ യാത്രകള്‍ നടത്തിയ കാലയളവില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തില്‍ ഇല്ലാത്ത വിധം താഴ്ന്നതായും കത്തില്‍ പറയുന്നു.

മോദി ഭരണത്തിന്റെ പരിഹാസ്യത എടുത്തുകാട്ടാനാണ് ഇത്തരത്തില്‍ കത്തെഴുതിയത് എന്നാണ് അമോങ്കര്‍ പറയുന്നു. ഇന്ത്യയില്‍ ചെലവഴിച്ചതിനേക്കാള്‍ മോദി വിദേശത്താണ് ചെലവഴിച്ചത്. ഇതു ജനങ്ങള്‍അറിയേണ്ടതുണ്ടെന്ന് അമോങ്കര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com