സമത്വത്തിന്റെ ഇ-ലോകം സാധ്യമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു; നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങള്‍ക്ക് ടെലികോം കമ്മീഷന്റെ പച്ചക്കൊടി

വിവേചനവും തടസ്സവുമില്ലാതെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്. ട്രായുടെ ശുപാര്‍ശ പരിഗണിച്ചാണ് ഈ തീരുമാനം
സമത്വത്തിന്റെ ഇ-ലോകം സാധ്യമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു; നെറ്റ് ന്യൂട്രാലിറ്റി ചട്ടങ്ങള്‍ക്ക് ടെലികോം കമ്മീഷന്റെ പച്ചക്കൊടി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സേവനങ്ങളില്‍ സമത്വം കൊണ്ടുവരുന്ന ചട്ടങ്ങള്‍ക്ക് ടെലികോം കമ്മീഷന്റെ അംഗീകാരം. വിവേചനവും തടസ്സവുമില്ലാതെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്. ട്രായുടെ ശുപാര്‍ശ പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സേവനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ടെലികോം കമ്പനികളുടെ നീക്കങ്ങളെ തുടര്‍ന്ന്  വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉണ്ടായത്. 

ചില ഉള്ളടക്കങ്ങള്‍ തടയുക, തരം താഴ്ത്തുക, പ്രത്യേക സേവനങ്ങള്‍ക്ക് വേഗം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക തുടങ്ങിയവയ്‌ക്കെതിരായ ചട്ടങ്ങള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. സ്വയം നിയന്ത്രിത വാഹനങ്ങളെയും റിമോട്ട് സര്‍ജറിയെയും ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പുതിയ ടെലികോം നയത്തിനും കമ്മീഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. നാഷ്ണല്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പോളിസിയെന്നാണ് പുതിയ നയം അറിയപ്പെടുക. ക്യാബിനറ്റിന്റെ അംഗീകാരം കൂടി ഇതിന് ആവശ്യമാണ്.2022 ഓടുകൂടി രാജ്യത്ത് 10000 കോടി യുഎസ് ഡോളറിന്റെ നിക്ഷേപവും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പുതിയ പോളിസി ലക്ഷ്യം വയ്ക്കുന്നത്.

 
കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന ചൂടേറിയ ചര്‍ച്ചയായിരുന്നു ഇന്റര്‍നെറ്റ്   സമത്വത്തെ കുറിച്ചുള്ളത്.ടെലികോം കമ്പനികള്‍ ഡാറ്റ സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്ക് ഈടാക്കുന്നതിന് ട്രായ് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫേസ്ബുക്കും എയര്‍ടെല്ലുമായിരുന്നു സേവനങ്ങളില്‍ അസമത്വം കൊണ്ടുവരുന്ന തീരുമാനങ്ങള്‍ അന്ന് കൈക്കൊള്ളാന്‍ ഒരുങ്ങിയത്. ഇന്റര്‍നെറ്റ് സമത്വം അട്ടിമറിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ലോകമെങ്ങും നിന്നുണ്ടായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com