നജീബ് എവിടെയാണെന്ന് അറിയില്ല; കേസ് അവസാനിപ്പിക്കാന്‍ സിബിഐ

ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും കുറ്റകൃത്യം നടത്തിയതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി
നജീബ് എവിടെയാണെന്ന് അറിയില്ല; കേസ് അവസാനിപ്പിക്കാന്‍ സിബിഐ

ന്യൂഡല്‍ഹി;  ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങി സിബിഐ. ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് സിബിഐ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. അന്തിമതീരുമാനം എടുക്കും മുന്‍പ് ചില വശങ്ങള്‍ കൂടി പരിശോധിക്കാനുണ്ടെന്നും സിബിഐ വ്യക്തമാക്കി. ഹോസ്റ്റലില്‍ വെച്ച് എബിവിപി ബന്ധമുള്ള വിദ്യാര്‍ത്ഥികളുമായി ചില പ്രശ്‌നങ്ങളുണ്ടായതിന്റെ അടുത്ത ദിവസമാണ് നജീബിനെ കാണാതാകുന്നത്. 

വിദ്യാര്‍ത്ഥിയുടെ തിരോധാനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും കുറ്റകൃത്യം നടത്തിയതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. നജീബിന്റെ തിരോധാനത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ച ഒമ്പത് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകളും കിട്ടിയിട്ടില്ല. 

2016 ഒക്‌റ്റോബറിലാണ് നജീബിനെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളുടെ ഫലമായി കഴിഞ്ഞ വര്‍ഷം മേയ് 16 ന് ഹൈക്കോടതി സിബിഐക്ക് കേസ് കൈമാറി. നജീബിന്റെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. നജീബിനെ ആക്രമിച്ചവരെക്കുറിച്ച് ദൃക്‌സാക്ഷികളായ 18 വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടും അവരെ ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിരുന്നില്ല. തുടര്‍ന്നാണ് കേസ് സിബിഐയിലേക്ക് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com