കുട്ടിക്കടത്തിന് ധന്‍ബാദ് എക്‌സ്പ്രസ്; തക്കസമയത്ത് ഇടപ്പെട്ട് രക്ഷിച്ചത് 108കുട്ടികളെ  

തെലുങ്കാനയിലെ ജംതാരാ ജില്ലയിലുള്ള മദ്രസയിലേക്കാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്നായിരുന്നു ആറംഗ സംഗത്തിന്റെ വാദം
കുട്ടിക്കടത്തിന് ധന്‍ബാദ് എക്‌സ്പ്രസ്; തക്കസമയത്ത് ഇടപ്പെട്ട് രക്ഷിച്ചത് 108കുട്ടികളെ  

ബൊക്കാറോ: കേരളത്തിലേക്കുള്ള ട്രെയിനില്‍ സംശയകരമായ സാഹചര്യത്തില്‍ കടത്താന്‍ ശ്രമിച്ച 108കുട്ടികളെ രക്ഷപ്പെടുത്തി. ജാര്‍ഖണ്ഡില്‍ വച്ചാണ് പൊലീസും ശിശുസംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടികളെ രക്ഷപ്പെടുത്തതിയത്. ബൊക്കാറോ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് 87കുട്ടികളെയും റാഞ്ചി റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് 21കുട്ടികളെയുമാണ് രക്ഷിച്ചത്. 

ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസിലാണ് കുട്ടികളെ കടത്താന്‍ ശ്രമിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലുങ്കാനയിലെ ജംതാരാ ജില്ലയിലുള്ള മദ്രസയിലേക്കാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്നായിരുന്നു ഇവര്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഈ അവകാശവാദം ശരിയെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകളൊന്നും നല്‍കാന്‍ ഇവര്‍ക്കായില്ല. 

ജമാത്ര നാരായണ്‍പുര്‍  സ്വദേശികളാണ് ഭൂരിഭാഗം കുട്ടികളെന്നും ഇവരുടെ സംരക്ഷണം ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു. സ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com