കുട്ടിക്കടത്ത് : ആലപ്പുഴ-ധൻബാദ് ട്രെയിനിൽ നിന്ന് 108 കുട്ടികളെ രക്ഷപ്പെടുത്തി ; ആറുപേർ പിടിയിൽ

ബൊ​ക്കാ​റോ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 87 ആ​ണ്‍​കു​ട്ടി​ക​ളെ​യും റാ​ഞ്ചി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 21 കു​ട്ടി​ക​ളെ​യു​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്
കുട്ടിക്കടത്ത് : ആലപ്പുഴ-ധൻബാദ് ട്രെയിനിൽ നിന്ന് 108 കുട്ടികളെ രക്ഷപ്പെടുത്തി ; ആറുപേർ പിടിയിൽ

ധ​ൻ​ബാ​ദ്: കേ​ര​ള​ത്തി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 108 കു​ട്ടി​ക​ളെ അധികൃതർ രക്ഷപ്പെടുത്തി. ബൊ​ക്കാ​റോ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 87 ആ​ണ്‍​കു​ട്ടി​ക​ളെ​യും റാ​ഞ്ചി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ 21 കു​ട്ടി​ക​ളെ​യു​മാ​ണ് ജാർഖണ്ഡ് പോ​ലീ​സും ശി​ശു​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ആലപ്പുഴ-ധൻബാദ് എക്സ്പ്രസിലായിരുന്നു കുട്ടികളെ കടത്താൻ ശ്രമിച്ചത്. 

കു​ട്ടി​ക​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​റു പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തെ​ല​ങ്കാ​ന​യി​ലെ ഒ​രു മ​ദ്ര​സ​യി​ലേ​ക്കാ​ണു കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന് പിടിയിലായവർ  പ​റ​ഞ്ഞു.കു​ട്ടി​ക​ളിലേറെയും ജ​മാ​ത്ര നാ​രാ​യ​ണ്‍​പു​രി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​വ​രു​ടെ സം​ര​ക്ഷ​ണം ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് കൈ​മാ​റി.

ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ​നി​ന്ന് 26 പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യിരുന്നു. ബാന്ദ്രാ ആവാധ് എക്സ്പ്രസിൽ കടത്തുകയായിരുന്ന 10 നും 14 നും പ്രായമുള്ള കുട്ടികളെയാണ്, സംശയം തോന്നിയ ട്രെയിൻ യാത്രക്കാരൻ സമയോചിതമായി ഉണർന്ന് പ്രവർത്തിച്ചതിനെ തുടർന്ന് രക്ഷപ്പെടുത്തിയത്. പെൺകുട്ടികളുടെ ഭാവം കണ്ട് സംശയം തോന്നിയ യാത്രക്കാരൻ, വിവരം റെയിൽവേ പൊലീസ്, പ്രധാനമന്ത്രി, റെയിൽവേമന്ത്രി തുടങ്ങിയവരെ അറിയിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com