ട്രാന്‍സ്‌ജെന്‍ഡര്‍ എന്നുകരുതി മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞ് മരിച്ചു 

കുഞ്ഞിനെ ഉപേക്ഷിച്ചിടത്ത് ഗ്രാന്‍സ്‌ജെന്‍ഡറാണെന്ന് ഒരു പേപ്പറില്‍ എഴുതിവച്ചിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പ്പൂര്‍: ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നുകരുതി മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞ് മരിച്ചു. ജനിതക പ്രശ്‌നങ്ങള്‍ കാരണം ഹോര്‍മോണ്‍ ഉല്‍പാദനം ശരിയായി നടക്കാതിരുന്നതിനാലാണ് കുഞ്ഞിന്റെ ലിംഗ നിര്‍ണയം സംബന്ധിച്ച് ആശയകുഴപ്പമുണ്ടായത്.

കുഞ്ഞ് ട്രാന്‍ജെന്‍ഡറാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതുകേട്ട് സാമൂഹിക അവഗണന നേരിടുമെന്ന് ഭയന്നാണ് ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. കുഞ്ഞിനെ ഉപേക്ഷിച്ചിടത്ത് ഗ്രാന്‍സ്‌ജെന്‍ഡറാണെന്ന് ഒരു പേപ്പറില്‍ എഴുതിവച്ചിരുന്നു. ജയ്പ്പൂരിലെ ഗാന്ധി നഗറിലുള്ള ശിശുസംരക്ഷണ കേന്ദ്രത്തിന് മുന്നിലാണ് ഇവര്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്. 

അണുബാധയെതുടര്‍ന്ന് ശിശുസംരക്ഷണ സമിതി കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഇവിടെനിന്ന് ചികിത്സ പൂര്‍ത്തിയാക്കിയശേഷം ലഭിച്ച ഡിസ്ചാര്‍ജ്ജ് സമ്മറിയില്‍ കുട്ടി ആണ്‍കുഞ്ഞാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ലിംഗ നിര്‍ണയിക്കുന്നതിനായി വിദഗ്ധ പരിശോധനകള്‍ നടത്തിയപ്പോഴാണ് കുട്ടി പെണ്‍കുഞ്ഞാണെന്ന് കണ്ടെത്തിയത്. ശരീരത്തിലെ സോഡിയത്തിന്റെയും പഞ്ചസാരയുടെയും അളവ് കുറയുകയും പൊട്ടാസിയത്തിന്റെ അളവ് ഉയരുകയും ചെയ്തത് മൂലമാണ് കുഞ്ഞ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com