നാലുമാസത്തില്‍ പിടിച്ചെടുത്തത് 59.36കോടി രൂപ; അനധികൃതയാത്രക്കാരെ പൂട്ടി റെയില്‍വേ 

അനധികൃതമായി ട്രെയില്‍ യാത്ര നടത്തിയവരില്‍ നിന്ന്  റെക്കോര്‍ഡ് വരുമാനമുണ്ടാക്കി സെന്‍ട്രല്‍ റെയില്‍വേ
നാലുമാസത്തില്‍ പിടിച്ചെടുത്തത് 59.36കോടി രൂപ; അനധികൃതയാത്രക്കാരെ പൂട്ടി റെയില്‍വേ 

ന്യൂഡല്‍ഹി: അനധികൃതമായി ട്രെയില്‍ യാത്ര നടത്തിയവരില്‍ നിന്ന്  റെക്കോര്‍ഡ് വരുമാനമുണ്ടാക്കി സെന്‍ട്രല്‍ റെയില്‍വേ. ടിക്കറ്റില്ലാതെയും മുന്‍കൂട്ടി ബുക്ക് ചെയ്യാതെ പരിധിയിലധികം ലഗ്ഗേജ് കയറ്റിയും യാത്ര ചെയ്തവരാണ് സെന്‍ട്രല്‍ റെയില്‍വേയുടെ ഖജനാവ് കൊഴുപ്പിച്ചത്. ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ അനധികൃത യാത്ര നടത്തിയവരില്‍ നിന്ന് 59.36കോടി രൂപയാണ് റെയില്‍വേ നേടിയത്. 

ജൂണ്‍ മാസം മാത്രം 3.26ലക്ഷം അനധികൃത യാത്ര റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ഇത്തരം യാത്രക്കാര്‍ കൂടിയിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറുപ്പില്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ അനധികൃത യാത്രികരുടെ എണ്ണത്തില്‍ ഈ വര്‍ഷം 27ശതമാനത്തോളം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 

നാലു മാസത്തെ കണക്കുകള്‍ പരിശോധിച്ച് 10.85ലക്ഷം അനധികൃത യാത്രകള്‍ പിടികൂടിയതില്‍ നിന്നാണ് കോടികളുടെ വരുമാനവിവരം പുറത്തുവിട്ടത്. ഇതിനുപുറമേ റിസര്‍വേഷന്‍ ടിക്കറ്റ് കൈമാറ്റം ചെയ്തത് പോലുള്ള സംഭവങ്ങള്‍ക്കും പിഴ ഈടാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 391ഓളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com