'ഒറ്റ രാജ്യം ഒരു തെരഞ്ഞടുപ്പ്' കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി രജനീകാന്ത്; തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യണം

ലോക്‌സഭാ- നിയമസഭാ തെരഞ്ഞടുപ്പുകള്‍ ഒന്നിച്ചുനടത്താനുള്ള കേന്ദ്രനീക്കത്തിന് പിന്തുണയുമായി തമിഴ് നടന്‍ രജനീകാന്ത്
'ഒറ്റ രാജ്യം ഒരു തെരഞ്ഞടുപ്പ്' കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി രജനീകാന്ത്; തീരുമാനം രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യണം

ചെന്നൈ: ലോക്‌സഭാ- നിയമസഭാ തെരഞ്ഞടുപ്പുകള്‍ ഒന്നിച്ചുനടത്താനുള്ള കേന്ദ്രനീക്കത്തിന് പിന്തുണയുമായി തമിഴ് നടന്‍ രജനീകാന്ത്. പണവും  സമയവും ലാഭിക്കാന്‍ സാധിക്കുന്ന തീരുമാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്യണമെന്നും രജനി പറഞ്ഞു. പാര്‍ലമന്റ് തെരഞ്ഞടുപ്പില്‍ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും രജനി വ്യക്തമാക്കി

ചെന്നൈ-സേലം എട്ടുവരി പാതയെ അനുകൂലിച്ച്. സാമ്പത്തിക വികസനത്തിന് പാത അനിവാര്യമാണ്. ആളുകള്‍ക്ക് പ്രശ്‌നമല്ലാത്ത രീതിയില്‍ പരിഹാരം കണ്ടെത്തി പദ്ധതി നടപ്പാക്കണമെന്നും രജനി പറഞ്ഞു. പദ്ധതിക്കെതിരെ വലിയ പ്രതിഷേധമാണ് തമിഴ് നാട്ടില്‍ ഉയരുന്നത്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കൃഷിസ്ഥലങ്ങളുള്ള കാഞ്ചീപുരം, തിരുവണ്ണാമലൈ, കൃഷ്ണഗിരി, ധര്‍മപുരി എന്നീ സ്ഥലങ്ങളിലൂടെയാണ് പാത കടന്നുപോകുന്നത്. പാതയുടെ നിര്‍മാണം കാഞ്ചീപുരത്തും തിരുവണ്ണാമലൈയിലും ഉള്ള നെല്‍വയലുകള്‍ക്ക് ഭീഷണിയാണ്. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ തങ്ങളോട് ആലോച്ചില്ലെന്നാണ് കര്‍ഷകരുടെ പരാതി

തിരുവണ്ണാമലൈ ജില്ലയിലാണ് പദ്ധതി ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്. ആകെ ഏറ്റടുക്കുന്ന 2791 ഹെക്ടര്‍ ഭൂമിയില്‍ 1306 ഹെക്ടര്‍ ഭൂമിയും ഈ ജില്ലയില്‍നിന്നാണ്.9000 കോടി രൂപയുടേതാണ് നിര്‍ദിഷ്ട പദ്ധതി. 227 കിലോമീറ്ററാണ് ദൂരം. പാത യാഥാര്‍ഥ്യമായാല്‍ ചെന്നൈസേലം റൂട്ടില്‍ യാത്രാ സമയം കുറയ്ക്കാനാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com