മുസ്ലീങ്ങളുടെ പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് മോദി; മനുഷ്യരാണ് ഇവിടുള്ളതെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

പ്രകൃതിസമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്ലീം ജനതയാണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി
മുസ്ലീങ്ങളുടെ പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്ന് മോദി; മനുഷ്യരാണ് ഇവിടുള്ളതെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി മുസ്ലീം പുരുഷന്‍മാരുടേത് മാത്രമാണോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുത്തലാഖില്‍ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നുവെന്നും അസിംഗഡിലെ റാലിയില്‍ മോദി പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്കൊപ്പമില്ലാത്തതിനാലാണ് മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ തടസ്സപ്പെടുത്തുന്നതെന്നും മോദി ആരോപിച്ചു. എന്നാല്‍ വിഭജന രാഷ്ട്രീയം കോണ്‍ഗ്രസിന്റെ നയമല്ലെന്നും മനുഷ്യരുടെ പാര്‍ട്ടിയാണതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ് തിരിച്ചടിച്ചു.

കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയാണെന്ന് അധ്യക്ഷന്‍ പറഞ്ഞതായി പത്രങ്ങളില്‍ നിന്നു വായിച്ചു. അതില്‍ തനിക്ക് അതിയശം തോന്നുന്നില്ലെന്നായിരുന്നു മോദി റാലിയില്‍ പറഞ്ഞത്. പ്രകൃതിസമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്ലീം ജനതയാണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി കോണ്‍ഗ്രസിനുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു.
 അതേസമയം കെട്ടിച്ചമച്ച വാര്‍ത്തകളാണ് കോണ്‍ഗ്രസിനെതിരെ പടച്ചുവിടുന്നതെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നത്. എല്ലാ വിഭാഗക്കാരെയും ഉള്‍ക്കൊള്ളുന്ന ഏകപാര്‍ട്ടിയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പ്രമോദ് തിവാരി വ്യക്തമാക്കി. എല്ലാ മതങ്ങളെയും കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. വിഭജനരാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് തെല്ലും വിശ്വാസമില്ലെന്നും നെഹ്‌റു മുതല്‍ രാഹുല്‍ഗാന്ധി വരെ ഇത് തന്നെയാണ് പിന്തുടര്‍ന്ന് പോരുന്നതെന്നും തിവാരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com