മൂന്ന് മാസത്തില്‍ ആത്മഹത്യ ചെയ്തത് 629 കര്‍ഷകര്‍; ഞെട്ടിപ്പിക്കുന്ന കണക്കുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

2018 മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെ 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു
മൂന്ന് മാസത്തില്‍ ആത്മഹത്യ ചെയ്തത് 629 കര്‍ഷകര്‍; ഞെട്ടിപ്പിക്കുന്ന കണക്കുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ; മഹാരാഷ്ട്രയില്‍ മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മൂന്ന് മാസത്തില്‍ 629 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് സര്‍ക്കാര്‍. വിളനാശവും കടക്കെണിയും ബാങ്ക് വായ് തിരിച്ചടക്കാന്‍ കഴിയാതായതുമാണ് കര്‍ഷകരുടെ മരണത്തിന് കാരണമായതെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. നിയമസഭയിലെ പതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മരിച്ചവരെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്തുവിട്ടത്. 

2018 മാര്‍ച്ച് ഒന്നു മുതല്‍ മേയ് 31 വരെ 639 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ 188 പേരും ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായിരുന്നു. വിളനാശത്തിനും കടക്കെണിക്കും ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനുമുള്ള ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികള്‍ പ്രകാരം അവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹരായിരുന്നു. 122 പേരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ബാക്കി 329 പേരെക്കുറിച്ച് അന്വേഷണം നടക്കുകയായിരുന്നു വെന്നും റെവന്യു മന്ത്രി ചന്ദ്രകാന്ത് പട്ടീല്‍ പറഞ്ഞു. 

കഴിഞ്ഞ മൂന്ന് മാസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കും അവര്‍ക്ക് നല്‍കിയിരുന്ന നഷ്ടപരിഹാരത്തെക്കുറിച്ചുമാണ് പ്രതിപക്ഷനേതാവ് ചോദിച്ചത്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ 13,000 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം മാത്രം ഇത് 1500 ആണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com