ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: ഏഴ് നക്‌സലുകളെ വെടിവച്ചു കൊന്നു

പുലര്‍ച്ചെ ആറ് മണിയോട് കൂടി പ്രത്യേക ദൗത്യ സംഘവും ജില്ലാ റിസര്‍വ് ഗാര്‍ഡും ടിമിനാര്‍ വനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റമുട്ടലുണ്ടായതെന്ന് നക്‌സല്‍ വിഭാഗം ഡിഐജി സുന്ദര്‍രാജ്
 ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: ഏഴ് നക്‌സലുകളെ വെടിവച്ചു കൊന്നു

ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപൂരില്‍ പുലര്‍ച്ചെയുണ്ടായ ഏറ്റമുട്ടലില്‍ ഏഴ് നക്‌സലുകളെ സുരക്ഷാ സേന വെടിവച്ചു കൊന്നു.  കൊല്ലപ്പെട്ടവരില്‍
മൂന്ന് സ്ത്രീകളും  ഉണ്ട്.പുലര്‍ച്ചെ ആറ് മണിയോട് കൂടി പ്രത്യേക ദൗത്യ സംഘവും ജില്ലാ റിസര്‍വ് ഗാര്‍ഡും ടിമിനാര്‍ വനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റമുട്ടലുണ്ടായതെന്ന് നക്‌സല്‍ വിഭാഗം ഡിഐജി സുന്ദര്‍രാജ് അറിയിച്ചു.

കൊല്ലപ്പെട്ട നക്‌സലുകളുടെ പക്കല്‍ നിന്നും രണ്ട് ഇന്‍സാസ് റൈഫിളുകളും രണ്ട് പോയിന്റ് 303 റൈഫിളുകളും 12 ഇരട്ടക്കുഴല്‍ തോക്കുകളും പിടിച്ചെടുത്തതായി സുരക്ഷാസേന അറിയിച്ചു. 
ദണ്ഡേവാഡയില്‍ നിന്നും ആരംഭിച്ച ഓപറേഷന്‍ ടിമിനാറിലേക്കും പുസ്‌നറിലേക്കും വ്യാപിപിച്ചതു വഴിയാണ് നക്‌സലുകളെ വധിക്കാന്‍ സാധിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.വനത്തിനുള്ളില്‍ തിരച്ചില്‍ തുടരുകയാണ്. ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പൂരില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായ ടിമിനാര്‍ വനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com