സര്‍ക്കാര്‍ ജോലിക്ക് കൈക്കൂലി: ബിജെപി എംപിയുടെ മകള്‍ അറസ്റ്റില്‍ 

തൊഴില്‍ തട്ടിപ്പ് കേസില്‍ ബിജെപി എംപിയുടെ മകള്‍ ഉള്‍പ്പെടെ 19 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍.
സര്‍ക്കാര്‍ ജോലിക്ക് കൈക്കൂലി: ബിജെപി എംപിയുടെ മകള്‍ അറസ്റ്റില്‍ 

ഗുവാഹത്തി: തൊഴില്‍ തട്ടിപ്പ് കേസില്‍ ബിജെപി എംപിയുടെ മകള്‍ ഉള്‍പ്പെടെ 19 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. 2016ല്‍ അസാം പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തിയ പരീക്ഷയില്‍ തട്ടിപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജെപി എംപി ആര്‍ പി ശര്‍മ്മയുടെ മകള്‍ ഉള്‍പ്പെടെയുളളവര്‍ വലയിലായത്.

സര്‍ക്കാര്‍ ജോലിക്ക് പണം വാങ്ങിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി അസാം സിവില്‍ സര്‍വീസ്, അസാം പൊലീസ് സര്‍വീസ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍  സേവനം അനുഷ്ഠിക്കുന്ന 19 ഉദ്യോഗസ്ഥരെ പൊലീസ് വിളിച്ചുവരുത്തുകയായിരുന്നു.  2016ല്‍ നടന്ന പരീക്ഷയില്‍ ഇവര്‍ ക്രമക്കേട് നടത്തിയതായി ഫോറന്‍സിക് പരിശോധനയില്‍ സംശയം ബലപ്പെട്ടിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇവരെ കയ്യെഴുത്ത് പരീക്ഷയ്ക്ക് അസാം പൊലീസ് വിധേയരാക്കുകയായിരുന്നു. ഇവരുടെ കൈപ്പടയും ഉത്തരക്കടലാസിലെ കൈപ്പടയും ഒത്തുനോക്കിയ അധികൃതര്‍ക്ക് 19 ഉദ്യോഗസ്ഥര്‍ പരീക്ഷ എഴുത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നേരത്തെ തൊഴില്‍തട്ടിപ്പുമായി ബന്ധപ്പെട്ട് അസാം പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ രാകേഷ് പാല്‍ ഉള്‍പ്പെടെ 35 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാന സിവില്‍ സര്‍വീസില്‍ അനധികൃതമായി പ്രവേശിക്കുന്നതിന് രാകേഷ് പാല്‍ ഉള്‍പ്പെടെ പ്രമുഖര്‍ക്ക് കൈക്കൂലി നല്‍കി എന്നതാണ് കേസിന് ആധാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com