എന്നെ പരിഹസിച്ചോളൂ, പക്ഷേ രാജ്യത്തെ സൈനികരെ അപമാനിക്കരുത്: ആഞ്ഞടിച്ച് മോദി 

മിന്നലാക്രമണത്തെ പരിഹസിച്ച കോണ്‍ഗ്രസിനോട് രാജ്യം പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
എന്നെ പരിഹസിച്ചോളൂ, പക്ഷേ രാജ്യത്തെ സൈനികരെ അപമാനിക്കരുത്: ആഞ്ഞടിച്ച് മോദി 

ന്യൂഡല്‍ഹി: മിന്നലാക്രമണത്തെ പരിഹസിച്ച കോണ്‍ഗ്രസിനോട് രാജ്യം പൊറുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മിന്നലാക്രമണത്തെ ജുംല സ്‌ട്രൈക്ക് എന്ന് വിളിച്ച് പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചു കൊണ്ടാണ് ലോക്‌സഭയില്‍ മോദി ആഞ്ഞടിച്ചത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ തന്നെ അധിക്ഷേപിക്കാം. എന്നാല്‍ രാജ്യത്തെ ജവാന്മാരെ അപമാനിക്കുന്നത് നിര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. സേനയെ അധിക്ഷേപിക്കുന്നത് ക്ഷമിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അവിശ്വാസ പ്രമേയം ജനാധിപത്യത്തിന്റെ പരീക്ഷണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അവിശ്വാസ പ്രമേയം തള്ളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ നടത്തിയ മറുപടി പ്രസംഗത്തിന്റെ ആരംഭത്തില്‍ തന്നെയാണ് അദ്ദേഹം അവിശ്വാസ പ്രമേയത്തെക്കുറിച്ച് സംസാരിച്ചത്. വികസനത്തിനെതിരായ ശബ്ദമാണത്. പ്രതിപക്ഷത്തിന്റെ വികസന വിരോധം ഗുണകരമല്ല. അത് വിനാശകരമാണ്. പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് നിഷേധ രാഷ്ട്രീയമാണ് കണ്ടത്. അവര്‍ക്ക് മോദിയെ മാറ്റുക എന്നത് മാത്രമാണ് ലക്ഷ്യം. മോദിയെ മാറ്റു എന്ന മുദ്രാവാക്യം പ്രതിപക്ഷത്തെ ഒരുമിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

തന്നെ ആലിംഗനം ചെയ്ത രാഹുല്‍ ഗാന്ധിയുടെ നടപടിയെ മോദി പരിഹസിച്ചു. പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കാന്‍ രാഹുലിന് തിടുക്കമായി. തന്നെ കസേരയില്‍ നിന്ന് മാറ്റാന്‍ രാഹുലിന് കഴിയില്ല. ഈ കസേരയില്‍ തന്നെ ഇരുത്തിയത് ഇന്ത്യയിലെ ജനങ്ങളാണെന്നും മോദി പറഞ്ഞു. ജനാധിപത്യത്തില്‍ ധൃതി പാടില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. പ്രീണനം നടത്തിയല്ല വികസനം നടത്തിയാണ് അധികാരത്തില്‍ ഇരിക്കുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

അതിനിടെ മോദി പ്രസംഗം തുടരവേ പ്രതിപക്ഷം ബഹളം വച്ചു. ടി.ഡി.പി എം.പിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി. ടി.ഡി.പി എം.പിമാര്‍ മോദിക്ക് നേരെ അടുത്തപ്പോള്‍ അനുരാഗ് ഠാക്കൂര്‍ എം.പി അവരെ തടഞ്ഞു. ടി.ഡി.പിക്കൊപ്പം ഇടതുപക്ഷവും തൃണമൂല്‍ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com