മറുപടിക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല;  മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
മറുപടിക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ല;  മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി


ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അവിശ്വാസ പ്രമേയത്തിനുള്ള പ്രധാമന്ത്രിയുടെ മറുപടി യാഥാര്‍ത്ഥ്യത്തോട് ഒട്ടും ചേര്‍ന്നു നില്‍ക്കുന്നതല്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പ്രതിപക്ഷവും അദ്ദേഹത്തിന്റെ സ്വന്തം സഖ്യകക്ഷികളും ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ ഊന്നിയല്ല മോദി സംസാരിച്ചത് എന്നും യെച്ചൂരി പറഞ്ഞു. 

ഭരണഘടന സ്ഥാപനങ്ങളുടെയെല്ലാം നിലനില്‍പ്പ് അപകടത്തിലാണ്. വിവരാവകാശ നിയമത്തിന്റെ കഴുത്തു ഞെരിക്കുന്നു. ലോക്പാല്‍ എവിടെ? കള്ളപ്പണം ഇരട്ടിയായി. വാക്കുകളെക്കാള്‍ ഉച്ചത്തില്‍ പ്രവര്‍ത്തികള്‍ സംസാരിക്കുമെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. 

നേരത്തെ അവിശ്വാസ പ്രമേയത്തിന് മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ബിജെപി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. ഇതിന് മറുപടി പറഞ്ഞ മോദി രാഹുലിനെയും കോണ്‍ഗ്രസിനെയും പരിഹസിക്കുകയും രാഹുല്‍ സൈന്യത്തെവരെ അപമാനിക്കുന്നു എന്ന തരത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു. 
 

Related Article

പ്രതിപക്ഷ നിരയില്‍ വിള്ളല്‍; പ്രതീക്ഷിച്ചതിലും വോട്ട് നേടി മോദി സര്‍ക്കാര്‍: അമ്പരന്ന് കോണ്‍ഗ്രസ്

ബിജെപി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തളളി; മോദിക്കൊപ്പം 325 പേര്‍, പ്രതിപക്ഷത്തിന് ലഭിച്ചത് 126 വോട്ട്

സിഖ് വിരുദ്ധ കലാപമാണ് രാജ്യത്തെ ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകം: കോണ്‍ഗ്രസിന് മറുപടിയുമായി രാജ്‌നാഥ് സിങ്

എന്നെ പരിഹസിച്ചോളൂ, പക്ഷേ രാജ്യത്തെ സൈനികരെ അപമാനിക്കരുത്: ആഞ്ഞടിച്ച് മോദി

രാഹുല്‍ തിടുക്കമൊഴിവാക്കു; പ്രധാനമന്ത്രിയെ ജനം തീരുമാനിക്കുമെന്ന് മോദി

പദവിയെ മാനിക്കണം; മോദിയെ കെട്ടിപ്പിടിച്ച രാഹുലിന്റെ നടപടി ശരിയായില്ല

റാഫേല്‍ യുദ്ധവിമാന കരാര്‍; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി ഫ്രാന്‍സ്

പപ്പുവെന്ന് വിളിച്ചോളൂ, വിദ്വേഷത്തിന്റെ ഒരു വാക്കുപോലും ഞാന്‍ പറയില്ല ; മോദിയെ ആശ്ലേഷിച്ച് രാഹുല്‍, സ്തബ്ധനായി പ്രധാനമന്ത്രി ( വീഡിയോ )

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com