കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി - പനിയും അണുബാധയും കുറഞ്ഞതായും സ്റ്റാലിന്‍
കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മകനും ഡിഎംകെ പ്രസിഡന്റുമായ എംകെ സ്റ്റാലിന്‍. പനിയും അണുബാധയും കുറഞ്ഞതായും സ്റ്റാലിന്‍ പറഞ്ഞു. അസുഖബാധിതനായ കരുണാനിധിയെ ഡോക്ടര്‍മാരുടെ വിദഗ്ദസംഘമാണ് പരിശോധിക്കുന്നത്.

അതേസമയം അസുഖബാധിതനായി കഴിയുന്ന കരുണാനിധിയുടെ അസുഖം എത്രയും വേഗം സുഖപ്പെടട്ടെ, എല്ലാവിധ പ്രാര്‍ത്ഥനയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.  എല്ലാവിധ  സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായി സ്റ്റാലിനും കനിമൊഴിക്കും ഡിഎംകെ ലീഡര്‍മാര്‍ക്കും അയച്ച ട്വിറ്റില്‍ മോദി വ്യക്തമാക്കി. കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് വീട്ടില്‍ തന്നെ ചികിത്സിക്കാനുള്ള തീരുമാനം

ഇന്നലെ തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം, മറ്റുമന്ത്രിമാര്‍, ഡിഎംകെ നേതാക്കന്‍മാര്‍ കരുണാനിധിയുടെ വീട്ടില്‍ എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com